Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈകാതെ വെള്ളാപ്പള്ളി കാക്കി ട്രൗസര്‍ ധരിക്കും; കോടിയേരി പറയുന്നു

ചേര്‍ത്തല: ശ്രീനാരായണഗുരുവിന്റെ ആശയങ്ങളെ അടിയറവെച്ച് വെള്ളാപ്പള്ളി
നടേശന്‍ വൈകാതെ ആര്‍എസ്എസിന്റെ കാക്കിട്രൗസര്‍ ധരിക്കും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ ബിഡിജെഎസ് ഉണ്ടാക്കിനടത്തുന്ന സഹകരണം ശ്രീനാരായണീയരെ ആര്‍എസ്എസ് കൂടാരത്തിലേക്കെത്തിക്കാനുള്ള തുടക്കശ്രമമാണ്. ബിഡിജെഎസ് അങ്കമാലി റെയില്‍വേസ്റ്റേഷന്‍ പോലെയാണ്- കോടിയേരി ബാലകൃഷ്ണന്‍റെ വിമര്‍ശനം തുടരുന്നു

എന്താണ് ഈ അങ്കമാലി റെയില്‍വേ സ്റ്റേഷന്‍റെ പ്രത്യേകത െന്നാകും അല്ലേ സംശയം. കോടിയേരിയ്ക്ക് അതിനും ഉത്തരമുണ്ട്. അങ്കമാലിക്കാര്‍ക്കുവേണ്ടിയല്ല ആ റെയില്‍വേസ്റ്റേഷന്‍. അങ്കമാലി അഥവാ കാലടി എന്നാണ്. അതുപോലെയാണ് ബിഡിജെഎസ് എന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം.

Kodiyeri Balakrishnan

ശ്രീനാരായണീയരെ ആര്‍എസ്എസിന് അടിയറ വെച്ചതിനു പകരമായി തുഷാര്‍വെള്ളാപ്പള്ളിക്ക് നല്കാനിരുന്ന എംപി സ്ഥാനമാണ് സുരേഷ്‌ഗോപി തട്ടിയെടുത്തിരിക്കുന്നത്. വെള്ളാപ്പള്ളിക്കു പകരമായി കിട്ടിയത് കുറച്ച് കരിമ്പൂച്ചകളെ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.

സംസ്ഥാനത്ത് അഞ്ചുവര്‍ഷം അഴിമതിരാജ് നടപ്പാക്കിയ ഉമ്മന്‍ചാണ്ടിയെ ജനം
കെട്ടുകെട്ടിക്കും. വെടിക്കെട്ടുകാരനെ ഉടുക്കുകെട്ടിപേടിപ്പിക്കുന്നതുപോലെയാണ് ഉമ്മന്‍ചാണ്ടി വിഎസിനെതിരെ കേസുകൊടുത്തത്. ഇതിനുള്ള ഫലവും കോടതിതന്നെ നല്കി. യുഡിഎഫ് ഭരണത്തെഎകെആന്റണി പോലും അഴിമതിഭരണമായാണ് മാര്‍ക്കിട്ടത്.കേരളത്തിലെ
പേരുകേട്ട കള്ളന്മാരെല്ലാം മരിച്ചില്ലായിരുന്നെങ്കില്‍ അവരെല്ലാം യുഡിഎഫ് സ്ഥാനാര്‍ത്ഥികളാകുമായിരുന്നെന്നും കോടിയേരി ബാലകൃഷ്ണന്‍
കൂട്ടി ചേർത്തു. ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+