കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ സുരക്ഷയില്‍ കേരളം വീഴ്ചവരുത്തുന്നുവെന്ന്‌... പറയുന്നത് വികെ സിംഗ്, പഴയ ജനറല്‍

  • By Desk
Google Oneindia Malayalam News

ഉടുമ്പഞ്ചോല: സ്ത്രീകളുടെ സുരക്ഷിതത്വത്തിലും സമൃദ്ധമായുള്ള പ്രകൃതി വിഭവങ്ങള്‍ കാര്യക്ഷമമായി വിനിയോഗിക്കുന്നതിലും കേരളം വീഴ്ച വരുത്തുന്നതായി കേന്ദ്ര മന്ത്രി വികെ. സിംഗ് പറഞ്ഞു. ഉടുമ്പഞ്ചോലയിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ പട്ടാള ജനറല്‍ കൂടിയാണ് വികെ സിങ്‌.

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതിന് ഉദാഹരണമാണ് പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം. കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പുവരുത്തുന്നതിനായി നിരവധി പദ്ധതികള്‍ എന്‍ഡിഎ സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയിലൊന്നാണ് ഇ മാര്‍ക്കറ്റിംഗ്.

VK Singh Idukki

മികച്ച ജീവിതനിലവാരം, ഗുണനിലവാരമുള്ള റോഡുകള്‍ തുടങ്ങിയവ കൊണ്ടുവരണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആഗ്രഹം. മോദി സര്‍ക്കാര്‍ ദേശീയതലത്തില്‍ നടപ്പിലാക്കുന്ന മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും കേരളത്തില്‍ എത്തിക്കാന്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും വൈകാതെതന്നെ സംസ്ഥാന ഭരണം എന്‍ഡിഎയുടെ കൈകളില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി മണ്ഡലം പ്രസിഡന്റ് ടിഎസ് രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഉടുമ്പപഞ്ചോലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സജി പറമ്പത്ത്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് പി രാജന്‍, സംസ്ഥാന കമ്മിറ്റി അംഗം കെഡി രമേശ് എന്നിവര്‍ സംസാരിച്ചു.

English summary
Assembly Election 2016: VK Singh alleges default in Woman Security in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X