ശ്രീരാമന്‍ പഴയ കെഎസ് യുക്കാരനാണ്... പക്ഷേ ഇപ്പോള്‍ അടിമുടി മാറി, സീറ്റ് കിട്ടുമോ?
തൃശൂര്‍: നടന്‍ വികെ ശ്രീരാമനെ അറിയാത്തവര്‍ ഉണ്ടാകില്ല. എഴുത്തുകാരന്‍ സിവി ശ്രീരാമന്റെ അടുത്ത ബന്ധുവാണ് വികെ ശ്രീരാമന്‍. ഇപ്പോള്‍ ഇടതു സദസ്സുകളിലെ സജീവ സാന്നിധ്യവും.
കുന്നംകുളം സ്വദേശിയായ വികെ ശ്രീരാമന്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമോ? ആകാനും ആകാതിരിയ്ക്കാനും സാധ്യതയുണ്ടെന്നാണ് പറയുന്നത്. എന്തായാലും സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറങ്ങും വരെ ഒന്നും പറയാന്‍ കഴിയില്ല.

സിപിഎമ്മിനോട് വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് വികെ ശ്രീരാമന്‍. കൈരളി ടിവിയില്‍ വേറിട്ട കാഴ്ചകള്‍ എന്ന പരിപാടിയിലൂടെ അദ്ദേഹം സിനിമയിലേക്കാള്‍ ജനപ്രിയനായി. എന്നാല്‍ വികെ ശ്രീരാമന്റെ ചരിത്രം അത്ര ഇടത് അനുഭാവത്തിന്റേതല്ലത്രെ.
സ്‌കൂളില്‍ പഠിയ്ക്കുന്ന കാലത്ത് താന്‍ കെഎസ് യു പ്രവര്‍ത്തകന്‍ ആയിരുന്നു എന്നാണ് ശ്രീരാമന്‍ തന്നെ പറയുന്നത്. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എന്തായാലും സിപിഎം ഇതുവരെ തന്നെ ഇക്കാര്യം പറഞ്ഞ് സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. സിപിഎമ്മിനോട് അടുത്ത ബന്ധമൊക്കെ ഉണ്ടെങ്കിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയി നില്‍ക്കാന്‍ അദ്ദേഹത്തിന് താത്പര്യമില്ലെന്നാണ് തോന്നുന്നത്. പാര്‍ട്ടിയിലെത്തിക്കഴിഞ്ഞാല്‍ പിന്നെ പാര്‍ട്ടി നയങ്ങള്‍ക്കനുസരിച്ച് തന്നെ മുന്നോട്ട് പോകേണ്ടി വരുമല്ലോ എന്ന സംശയം അദ്ദേഹത്തിനുണ്ട്.












Click it and Unblock the Notifications