യെച്ചൂരിയെ തിരുത്തി വിഎസ്!!! പ്രായത്തില്‍ തൊട്ട് കളിയ്ക്കല്ലേ....
തിരുവനന്തപുരം: വിഎസിന്റെ പ്രായത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധിയ്ക്ക് പണ്ട് കിട്ടിയ മറുപടി അധികമാരും മറന്നിട്ടുണ്ടാകില്ല. പ്രായം സംബന്ധിച്ച്, അതിപ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി തെറ്റായി പറഞ്ഞാല്‍ പോലും വിഎസ് അച്യുതാനന്ദന്‍ തിരുത്തിക്കളയും.സത്യത്തില്‍ വിഎസ് അച്യുതാന്ദന് എത്രയാണ് പ്രായം. ചിലര്‍ പറയും 94 എന്ന്. മറ്റ് ചിലര്‍ അത് 93 ആക്കി. എന്നാല്‍ വിഎസ് പറയുന്നത് 92 എന്നാണ്.
1923 ഒക്ടോബര്‍ 20 ന് ജനിച്ച അച്യുതാനന്ദന്റെ പ്രായം 92 തന്നെ ആണ്. പക്ഷേ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതിയില്‍ സീതാറാം യെച്ചൂരി പറഞ്ഞപ്പോള്‍ പ്രായം ഇത്തിരി കൂടിപ്പോയി-94 എന്നായി. വിഎസ് അച്യുതാനന്ദന്‍ അപ്പോള്‍ തന്നെ അത് തിരുത്തുകയും ചെയ്തുവത്രെ. തനിയ്ക്ക് വെറും 92 വയസ്സേ ഉള്ളൂ എന്നാണത്രെ വിഎസ് പറഞ്ഞത്. മനോരമ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വിഎസ് അച്യുതാനന്ദന്റെ പ്രായക്കൂടുതല്‍ സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും വലിയ ചര്‍ച്ചയായിരുന്നു. ഇത് സംബന്ധിച്ച് മറുപടി പറയുമ്പോഴായിരുന്നു യെച്ചൂരിയ്ക്ക് അബദ്ധം പിണഞ്ഞത്.
വിഎസിനെതിരെ ഉയര്‍ന്ന് വിമര്‍ശനങ്ങളെയൊന്നും അംഗീകരിയ്ക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തയ്യാറായിരുന്നില്ല. എന്തിന്- പിണറായി വിജയന്‍ പോലും അത്തരം ചര്‍ച്ചകളെ പ്രോത്സാഹിപ്പിച്ചില്ല എല്ലാണ് വിവരം.












Click it and Unblock the Notifications