Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം നിറഞ്ഞ് വി എസ്

മലപ്പുറം: മലപ്പുറത്ത് കൂടുതല്‍ സീറ്റുകള്‍ കൈപ്പിടിയിലൊതുക്കുക എന്ന ഉദ്ദേശവുമായാണ് ഇത്തവണ ഇടതുപക്ഷം മത്സരത്തിനിറങ്ങുന്നത്. അതിന് കൂടുതല്‍ അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ ജില്ലയിലുള്ളതെന്നും അവര്‍ വിശ്വസിക്കുന്നു. അതു കൊണ്ടു തന്നെ പ്രചരണ പരിപാടികളില്‍ യാതൊരു വിട്ടു വീഴ്ചയുമില്ലാതെയാണ് അവര്‍ മുന്നോട്ടു പോകുന്നത്. വിഎസ് അച്യുതാനന്ദന്റെ ജില്ലാ പര്യടനത്തിന് ഗംഭീര വരവേല്‍പാണ് ലഭിച്ചത്.

VS Malappuram

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെയുള്ള വിമര്‍ശന ശരങ്ങളാണ് പൊതു യോഗങ്ങളില്‍ നിറഞ്ഞു നിന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൈപ്പത്തി ചിഹ്നം ഉപേക്ഷിച്ച് കോഴ വാങ്ങുന്ന ചിഹ്നം സ്വീകരിക്കണമെന്ന് വിഎസ് പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ വി ശശികുമാറിന്റെ പ്രചരണയോഗത്തിലാണ് അദ്ദേഹം ഉമ്മന്‍ ചാണ്ടിയെ കടന്നാക്രമിച്ചത്. നിരവധി കോഴകള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിരവധി പേരുടെ കൈയ്യില്‍ നിന്ന് വാങ്ങിയിരിക്കുകയാണ്. ബാര്‍, സോളാര്‍, പാമോയില്‍ എന്നിങ്ങനെ അത് നീണ്ട് കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയില്‍ പെരിന്തല്‍മണ്ണ, താനൂര്‍, എടക്കര, തിരൂര്‍ എന്നിവടങ്ങളിലെ പൊതുയോഗങ്ങളില്‍ വിഎസ് പ്രസംഗിച്ചു. ഇടതു മുന്നണി അധികാരത്തിലെത്താതിരിക്കാന്‍ ബിജെപി-യുഡിഎഫ് രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

താനൂരില്‍ വി.അബ്ദുറഹ്മാനെതിരെ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളെ അപലപിക്കാനും അദ്ദേഹം മറന്നില്ല. യുഡിഎഫിന്റെയും, മുസ്ലീം ലീഗിന്റെയും, ബിജെപിയുടെയും അക്രമ രാഷ്ട്രീയത്തെ എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+