കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉമ്മന്‍ ചാണ്ടിയുടെ ഉഡായിപ്പ്'... ഫേസ്ബുക്കില്‍ ആഞ്ഞടിച്ച് വീണ്ടും വിഎസ്

Google Oneindia Malayalam News

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതുമുതല്‍ മലയാളികള്‍ ഏറെ നിരീക്ഷിയ്ക്കുന്ന പേജ് ആയി അത് മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വിഎസ് എന്ത് പറയുന്നു എന്നറിയാന്‍ ഇപ്പോള്‍ മാധ്യമങ്ങളും കാത്തിരിയ്ക്കുകയാണ്.

ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കിലൂടെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദന്‍ മറുപടി നല്‍കിയിരുന്നു. അതോടൊപ്പം, പഴയ ചാരക്കേസും പാമോയില്‍ കേസും എല്ലാം എടുത്ത് ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ഉമ്മന്‍ ചാണ്ടി അതിനോട് പ്രതികരിച്ചില്ല.

പക്ഷേ വിഎസ് വിടുമോ? തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍ക്കാത്ത 'ഉഡായിപ്പ്' ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയത്തിന്റെ ആകെ അന്തസത്തയാണെന്നാണ് വിഎസിന്റെ പരിഹാസം. വിഎസിന്റെ ചോദ്യങ്ങള്‍...

ഇന്‍ഫോ പാര്‍ക്ക്

ഇന്‍ഫോ പാര്‍ക്ക്

28,000 പേര്‍ക്ക് തൊഴില്‍ ലഭിച്ച ഇന്‍ഫോ പാര്‍ക്ക് ആക്രിവിലയ്ക്ക് സ്മാര്‍ട്ട് സിറ്റിയ്ക്ക് വിറ്റുതുലയ്ക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു വിഎസിന്റെ ചോദ്യങ്ങളില്‍ ഒന്ന്.

സ്മാര്‍ട്ട് സിറ്റി

സ്മാര്‍ട്ട് സിറ്റി

സ്മാര്‍ട്ട് സിറ്റിയെ ഒരു റിയല്‍ എസ്‌റ്റേറ്റ് സിറ്റി ആക്കിയ ജനവഞ്ചനയെ കുറിച്ചായിരുന്നു. എന്നാല്‍ ഇതിനോടൊന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചില്ല.

ഐടി എന്നാല്‍

ഐടി എന്നാല്‍

ഐടി എന്നാല്‍ ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റിന് 'ഇന്റര്‍നാഷണല്‍ തട്ടിപ്പ്' എന്നാണെന്നാണ് വിഎസിന്റെ പരിഹാസം. വ്യാജ സന്യാസി സന്തോഷ് മാധവന്റെ പാടത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ ഐടി വികസനം എന്നും വിഎസ് പരിഹസിയ്ക്കുന്നു.

ഉളുപ്പില്ലായ്മ

ഉളുപ്പില്ലായ്മ

ചാരക്കേസില്‍ കെ കരുണാകരനെ സ്ഥാനഭ്രഷ്ടനാക്കാന്‍ അന്നത്തെ ധനമന്ത്രി ഉമ്മന്‍ ചാണ്ടി ആഹ്വാനം നടത്തുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടും രേഖയെവിടെ എന്ന് ചോദിച്ച് ഉളുപ്പില്ലായ്മ കാണിച്ചില്ലേ എന്നാണ് മറ്റൊരു പരിഹാസം.

ഉത്തരം കിട്ടുമോ?

ഉത്തരം കിട്ടുമോ?

താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ലെന്നും വിഎസ് ആവര്‍ത്തിയ്ക്കുന്നു.

ഉഡായിപ്പ്

ഉഡായിപ്പ്

ഉമ്മന്‍ ചാണ്ടിയുടെ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി നല്‍കണം. എന്നാല്‍ എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ഇല്ല. ഈ ഉഡായിപ്പ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ആകെ അന്തസ്സത്തയാണന്നും വിഎസ് പരിഹസിയ്ക്കുന്നു.

വിഎസിന്റെ പോസ്റ്റ്

ഇതാണ് വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Assembly Election 2016: VS Achuthanandan questions Oommen Chandy on Facebook again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X