കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ തോല്‍പിയ്ക്കാന്‍ വേറെ ആളെ നോക്കണം... ഉമ്മന്‍ ചാണ്ടിയ്ക്കിതാ വിഎസിന്റെ വക

Google Oneindia Malayalam News

തിരുവനന്തപുരം: വിഎസ് അച്യുതാന്ദനോട് ഫേസ്ബുക്കിലൂടെ ആറ് ചോദ്യങ്ങള്‍ ഉന്നയിച്ച് ഉമ്മന്‍ ചാണ്ടിയ്ക്ക് വിഎസിന്റെ വക ചുട്ട മറുപടി. ധര്‍മടത്ത് പോയി നടത്തിയ പ്രസംഗം, ലാവലിന്‍ കേസ്, ടിവി വധം തുടങ്ങിയവ സംബന്ധിച്ചായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ചോദ്യങ്ങള്‍.

പഴയ പാമോയില്‍ കേസിന്റെ കാലത്തും ചാരക്കേസിന്റെ കാലത്തും കെ കരുണാകരനെ ഉമ്മന്‍ ചാണ്ടി പിന്നില്‍ നിന്ന് കുത്തിയ കാര്യങ്ങള്‍ പറഞ്ഞാണ് വിഎസ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പിന്നീടങ്ങോട്ട് കാര്യങ്ങള്‍ അക്കമിട്ട് പറയുന്നുണ്ട്.

ചാരക്കേസും പാമോയില്‍ കേസും

ചാരക്കേസും പാമോയില്‍ കേസും

ചാരക്കേസിലും പാമോയില്‍ കേസിലും കെ കരുണാകരനെതിരെ നിന്ന ആളാണ് ഉമ്മന്‍ ചാണ്ടി എന്ന് വിശദീകരിയ്ക്കുകയാണ് വിഎസ് തുടക്കത്തില്‍.

ലാവലിന്‍ കേസ്

ലാവലിന്‍ കേസ്

വിചാരണ കോടതിയുടെ വിധിയെ അംഗീകരിയ്ക്കുന്നു. ആ കോടതി വിധിയ്‌ക്കെതിരെ മറ്റൊരു മേല്‍ക്കോടതി വിധി വരുന്നതുവരെ നിലപാടില്‍ മാറ്റമില്ല.

ബാലകൃഷ്ണപിള്ള

ബാലകൃഷ്ണപിള്ള

അഴിമതി കാണിച്ച ഒട്ടേറെ ഭരണകര്‍ത്താക്കള്‍ക്കെതിരെ നിയമപോരാട്ടം നടത്തിയിട്ടുണ്ട്. അതില്‍ ജയിലില്‍ അടയ്ക്കാന്‍ കഴിഞ്ഞത് ബാലകൃഷ്ണപിള്ളയെ മാത്രമാണ്. ബാലകൃഷ്ണ പിള്ളയുടെ പാര്‍ട്ടി എല്‍ഡിഎഫില്‍ അംഗമല്ല. ആ നില തുടരും.

പിണറായി സീനിയര്‍ നേതാവ്

പിണറായി സീനിയര്‍ നേതാവ്

ധര്‍മടത്ത് എന്തുകൊണ്ട് പിണറായിക്കെതിരെ പ്രസംഗിച്ചില്ല എന്നതിനാണ് വിഎസിന്റെ ശക്തമായ മറുപടി. പിണറായി വിജന്‍ പാര്‍ട്ടിയുടേയും മുന്നണിയുടേയും സീനിയര്‍ നേതാവാണെന്നാണ് വിഎസ് പറഞ്ഞത്.

വേറെ ആളെ നോക്കണം

വേറെ ആളെ നോക്കണം

അങ്ങനെയുള്ള പിണറായി വിജയനെതിരെ പ്രസംഗിച്ച് ധര്‍മടത്ത് തോല്‍പിയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി വേറെ ആളെ നോക്കണം എന്നാണ് വിഎസ് പറയുന്നത്.

ടിപി വധം

ടിപി വധം

ടിപി വധം അങ്ങേയറ്റം അപലപനീയമാണ്. അക്കാര്യത്തില്‍ നിലപാടുകളില്‍ ഒരു മാറ്റവും ഇല്ല. ആ കൊലപാതകം ആര് നടത്തിയാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്.

ആര്‍എംപി

ആര്‍എംപി

ആര്‍എംപിയെ ഉപയോഗിച്ച് യുഡിഎഫ് നടത്തുന്ന രാഷ്ട്രീയ കച്ചവടത്തിന് അതിരുനില്‍ക്കാന്‍ തന്നെ കിട്ടില്ലെന്നും വിഎസ് വ്യക്തമാക്കുന്നു.

വിഎസിന്റെ പോസ്റ്റ്

ഇതാണ് വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Assembly Election 2016: VS Achuthanandan's reply to Oommen Chandy's FB post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X