കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്‍, ടു, ത്രീ, ഫോര്‍... ധര്‍മടത്ത് വിഎസ് റോക്കിങ്, പിണറായിക്ക് വേണ്ടി

Google Oneindia Malayalam News

ധര്‍മടം(കണ്ണൂര്‍): യുഡിഎഫ് മന്ത്രിസഭയില്‍ അഴിമതി കേസുകളുള്ള മന്ത്രിമാരുടെ പേരെടുത്ത് പരിഹസിച്ച് വിഎസ് അച്യുതാനന്ദന്‍ ധര്‍മടത്ത് പിണറായി വിജയന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു. വിഎസിനെതിരായ പ്രമേയം സംബന്ധിച്ച് പിണറായി വിജയന്റെ പരാമര്‍ശം വിവാദമായി നില്‍ക്കുമ്പോഴാണ് വിഎസ് ധര്‍മടത്തെത്തിയത്.

പിണറായി വിജയനെ അഭിമാനകരമായ ഭൂരിപക്ഷത്തില്‍ ജയിപ്പിയ്ക്കണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു വിഎസ് അച്യുതാനന്ദന്‍ പ്രസംഗം തുടങ്ങിയത്. വലിയ കൈയ്യടിയോടെയാണ് ധര്‍മടത്തുകാര്‍ വിഎസിന്റെ പ്രസംഗത്തെ സ്വാഗതം ചെയ്തത്.

സ്വതസിദ്ധമായ ശൈലിയിലായിരുന്നു വിഎസിന്റെ പ്രസംഗം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ പേരിലുള്ള അഴിമതി കേസുകള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടായിരുന്നു വിഎസിന്റെ പ്രസംഗം.

അഭിമാനകരമായ ഭൂരിപക്ഷത്തില്‍

അഭിമാനകരമായ ഭൂരിപക്ഷത്തില്‍

സഖാവ് പിണറായി വിജയനെ അഭിമാനകരമായ ഭൂരിപക്ഷത്തില്‍ വിജയപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു വിഎസ് പ്രസംഗിച്ച് തുടങ്ങിയത്. ഒരിയ്ക്കല്‍ കൂടി പിണറായിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.

ചിരിച്ച് ചിരിച്ച്

ചിരിച്ച് ചിരിച്ച്

യുഡിഎഫിന്റെ പ്രകടനപത്രിക വായിച്ചപ്പോള്‍ തനിയ്ക്കുണ്ടായ ചിരിയ്ക്ക് അവസാനമുണ്ടായില്ലെന്നാണ് വിഎസ് പരിഹസിച്ചത്. അഴിമതിഭരണം കാഴ്ചവയ്ക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞതാണ് വിഎസിനെ ചിരിപ്പിച്ചതത്രെ.

അഴിമതി കേസുകള്‍

അഴിമതി കേസുകള്‍

മന്ത്രിമാര്‍ക്കെതിരെ മൊത്തം 136 അഴിമതി കേസുകള്‍ ഉണ്ടെന്നാണ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത്. അതുകൊണ്ട് നിര്‍ത്തിയില്ല വിഎസ്...

എണ്ണിയെണ്ണി...

എണ്ണിയെണ്ണി...

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി- 31 കേസ്, കെ ബാബു-8, രമേശ് ചെന്നിത്തല- 9, കെഎം മാണി- 8, തിരുവഞ്ചൂര്‍- 14, അബ്ദുറബ്ബ്- 11, വിഎസ് ശിവകുമാര്‍-8 എന്നിങ്ങനെ അഴിമതി കേസുകളുടെ പട്ടിക നിരത്തിക്കൊണ്ടായിരുന്നു വിഎസിന്റെ പ്രസംഗം.

ജയലക്ഷ്മി മാത്രം

ജയലക്ഷ്മി മാത്രം

യുഡിഎഫ് മന്ത്രിസഭയില്‍ അഴിമതി കേസുകള്‍ ഒന്നും ഇല്ലാത്തത് പികെ ജയലക്ഷ്മിയുടെ പേരില്‍ മാത്രമാണെന്നും വിഎസ് പറഞ്ഞു.

മണ്ണ് കപ്പും

മണ്ണ് കപ്പും

ഇത്രയും അഴിമതി ആരോപണങ്ങള്‍ നേരിടുന്ന യുഡിഎഫിന്റെ പ്രകടനപത്രിക വായിച്ചാല്‍ വോട്ടര്‍മാര്‍ ചിരിച്ച് മണ്ണ്കപ്പും എന്നായിരുന്നു പിന്നീട് വന്ന പരിഹാസം.

എല്‍ഡിഎഫിന്റെ ഗുണഗണങ്ങള്‍

എല്‍ഡിഎഫിന്റെ ഗുണഗണങ്ങള്‍

സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ ഗുണഗണങ്ങളും വിഎസ് വര്‍ണിച്ചു.

പ്രതീക്ഷിച്ചത് നടന്നില്ല

പ്രതീക്ഷിച്ചത് നടന്നില്ല

പിണറായി വിജയന്റെ പരാമര്‍ശത്തിന് വിഎസിന്റെ മറുപടിയുണ്ടാകുമോ എന്നായിരുന്നു ഏവരും കാത്തിരുന്നത്. എന്നാല്‍ അക്കാര്യം വിഎസ് പരാമര്‍ശിയ്ക്കുകയേ ചെയ്തില്ല.

പ്രസംഗം കേള്‍ക്കാം

വിഎസ് അച്യുതാനന്ദന്‍റെ പ്രസംഗം കേള്‍ക്കാം

English summary
Assembly Election 2016: VS Achuthanandan attack UDF manifesto with humor at Dharmadam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X