വിഎസ് വോട്ട് ചെയ്യുമ്പോള്‍ സുധാകരന്‍ എത്തിനോക്കി? എന്താ സംഗതി...
അമ്പലപ്പുഴ: വിഎസ് അച്യുതാനന്ദന്റെ വോട്ട് ആര്‍ക്കായിരിക്കും എന്ന കാര്യത്തില്‍ കേരളത്തില്‍ ആര്‍ക്കും ഒരു സംശയവും കാണില്ല. അങ്ങനെയുള്ള വിഎസ് ആര്‍ക്കാണ് വോട്ട് ചെയ്യുന്നത് എന്ന് എത്തി നോക്കേണ്ട വല്ല കാര്യവും ഉണ്ടോ?

പക്ഷേ അമ്പലപ്പുഴയിലെ സ്ഥിതി അങ്ങനെയല്ല. കാരണം ജി സുധാകരന്‍ ആണ് അവിടത്തെ സിപിഎം സ്ഥാനാര്‍ത്ഥി. സുധാകരനും വിഎസും തമ്മില്‍ അടുത്ത കാലത്തുണ്ടായ പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതും ആണല്ലോ. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഈ സംഭവം നടന്നിട്ടുള്ളത്.
വിഎസ് അച്യുതാനന്ദന്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ജി സുധാകരന്‍ ഒളിഞ്ഞുനോക്കി എന്നാണ് പറയുന്നത്. അതിന്റെ ചിത്രങ്ങളും ഇപ്പോള്‍ പുറത്തായിട്ടുണ്ട്. സംഗതി എന്താണെന്നറിയണമെങ്കില്‍ ജി സുധാകരന്‍ തന്നെ സത്യം പറയണം. പക്ഷേ അത് വരെ കാത്തിരിയ്ക്കാന്‍ എതിരാളികള്‍ക്ക് ക്ഷമയില്ലല്ലോ....

അതോടെ സംഗതി വിവാദമായി... അല്ലെങ്കില്‍ സംഗതി വിവാദമാക്കി എന്ന് പറയാം. വിഎസ് വോട്ട് ചെയ്യുമ്പോള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ പത്‌നി വോട്ട് ചെയ്യുമ്പോഴും സുധാകരന്‍ എത്തിനോക്കി എന്നാണ് പറയുന്നത്. എന്തായാലും സംഭവത്തില്‍ പ്രിസൈഡിങ് ഓഫീസറോഡ് ജില്ലാ കളക്ടര്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്.












Click it and Unblock the Notifications