Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ജനങ്ങളെ പറ്റിയ്ക്കുന്നു... പറയുന്നത് ചെന്നിത്തല

മലപ്പുറം: മലപ്പുറത്ത് യുഡിഎഫിന്റെ വിജയമുറപ്പിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണത്തിനെത്തി. യുഡിഎഫിന്‍റെ ഉറച്ച കോട്ടയാണെങ്കിലും ഇത്തവണ ചില മണ്ഡലങ്ങള്‍ കൈവിട്ടു പോകുമോ എന്ന പേടിയും യുഡിഎഫ് നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ അതി ശക്തമായ പ്രചാരണ പരിപാടികളാണ് നടക്കുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്താതിരിക്കുന്നതിനുണ്ടാക്കിയ പുകമറയാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ എന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്ന പ്രതിപക്ഷം, ബാറുകള്‍ അടച്ചപ്പോള്‍ നഷ്ടത്തിലായ ബാര്‍ മുതലാളിമാരുടെ ആരോപണങ്ങള്‍ക്കു പുറകെയാണെന്നും അദ്ദേഹം പറഞ്ഞു.

Chennithala Kottakkal

വിഎസ് അച്യുതാനന്ദനെതിരെയും പിണറായി വിജയനെതിരെയും ആഞ്ഞടിക്കാനും അദ്ദേഹം മറന്നില്ല. വിഎസ് അച്യുതാനന്ദന്‍ ജനങ്ങളെ പറ്റിക്കുന്ന പ്രസ്താവനകളാണ് ഉന്നയിക്കുന്നത്. 134 കേസുകള്‍ മന്ത്രിമാര്‍ക്കെതിരെ നിലവിലുണ്ടെന്ന പ്രസ്താവന എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിഎസിനെതിരെ ഒരു വിജിലന്‍സ് കേസ് നിലവിലുണ്ടെന്നും അന്വേഷണം കഴിഞ്ഞ് കോടതിയില്‍ എത്തിയ ആ കേസിന് സറ്റേ വാങ്ങിയാണ് വിഎസ് മാന്യനായി നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ അഴിമതിയാരോപണം നടത്തുന്നത് ലാവ്‌ലിന്‍ കേസില്‍ 457 കോടിയുടെ തിരിമറി നടത്തിയ പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും എല്‍ഡിഎഫില്‍ എത്തിയവര്‍ മടങ്ങിവരാമെന്നു കരുതണ്ട എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് വിട്ട വി അബ്ദുറഹ്മാനാണ് ഇത്തവണ താനൂരിലെ ഇടതുപക്ഷസ്ഥാനാര്‍ഥി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+