കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജു രമേശ് വെളിപ്പെടുത്തിയത് പ്രസിദ്ധീകരിച്ചതിന് മാധ്യമങ്ങള്‍ക്ക് ജില്ലാ കളക്ടറുടെ നോട്ടീസ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: എഐഎഡിഎംകെ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ബിജു രമേശ് നടത്തിയ വാര്‍ത്താ സമ്മേളനം പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് കളക്ടര്‍ ബിജു പ്രഭാകരിന്റെ നോട്ടീസ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ശിവകുമാറിന്റെ പരാതിയെതുടര്‍ന്നാണ് നടപടി.

ബിജുരമേശ് നടത്തിയ വ്യക്തിപരമായ അരോപണങ്ങള്‍ പ്രസിദ്ധീകരിച്ചതിന് നടപടിയെടുക്കാതിരിക്കാന്‍ 24 മണിക്കൂറിനകം കാരണം ബോധിപ്പിക്കണമെന്നാണ് കളക്ടര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Biju and Sivakumar

കേരളത്തിലെ ഒരു മന്ത്രിയുടെ മകളെ ദില്ലിയില്‍വച്ച് തട്ടികൊണ്ടുപോയെന്നും സംഭവം കോടികള്‍ നല്‍കി ഒതുക്കി തീര്‍ത്തെന്നും നേരത്തെ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മോചനദ്രവ്യം നല്‍കി ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനാണ് സംഭവം ഒതുക്കിതീര്‍ത്തെന്നായിരുന്നു വാര്‍ത്ത.

മന്ത്രി വിഎസ് ശിവകുമാറിന്റെ മകളെയാണ് ദില്ലിയില്‍ തട്ടികൊണ്ടുപോയതെന്നും മരുന്നു ലോബിയാണ് ഇതിനു പിന്നിലെന്നുമാണ് ബിജു രമേശ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. ആരോഗ്യമന്ത്രിയെന്ന നിലയില്‍ ശിവകുമാര്‍ ഒരു മരുന്നു കമ്പനിയില്‍ നിന്ന് 15 കോടി രൂപ കമ്മിഷന്‍ വാങ്ങി. ഈ മരുന്ന് കമ്പനിയുടെ ആള്‍ക്കാര്‍ ആണ് മന്ത്രിയുടെ മകളെ ഡല്‍ഹിയില്‍ തട്ടിക്കൊണ്ടു പോയതെന്നും, പിന്നീട് കമ്മിഷന്‍ തുക തിരിച്ചു നല്‍കിയാണ് മന്ത്രി മകളെ മോചിപ്പിച്ചതെന്നുമടക്കമുള്ള ഗുരുതര ആരോപണങ്ങളും ബിജു രമേശ് മന്ത്രി ശിവകുമാറിന് നേരെ ഉന്നയിച്ചിരുന്നു.

Collector Letter

ബിനാമി പേരില്‍ ഇടപ്പഴഞ്ഞിയിലുള്ള സ്വകാര്യ ആശുപത്രി വാങ്ങിയത് മന്ത്രിയാണെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു. ഇതേക്കുറിച്ചും അന്വേഷിക്കണമെന്നാണ് ബിജു രമേശ് ആവശ്യപ്പെട്ടത്. ട്രാന്‍സ്ഫര്‍ അടക്കം ആരോഗ്യവകുപ്പിലെ നിയമനങ്ങള്‍ക്കും മന്ത്രി കോഴ വാങ്ങിയെന്നും ബിജു ആരോപിച്ചിരുന്നു. ഇത് പ്രസിദ്ധീകരിച്ചതിനാണ് കളക്ടര്‍ മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്.

Collector Letter1

ബിജുരമേശിന്റെ പത്രസമ്മേളനം നടന്ന അന്ന് വൈകിട്ട് എല്ലാ പത്ര ഓഫീസുകളിലേക്കും പിആര്‍ഡി വഴി ജില്ലയുടെ ചുമതലയുള്ള തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാകളക്ടറുമായ ബിജു പ്രഭാകറിന്റെ അറിയിപ്പെത്തിയിരുന്നു- വ്യക്തിപരമായ ആരോപണങ്ങള്‍ വാര്‍ത്തയാക്കരുതെന്ന്.

തിരഞ്ഞെടുപ്പ് അടുത്ത് വരുംതോറും കൂടുതല്‍ കൂടുതല്‍ അഴിമതി ആരോപണങ്ങള്‍ പുറത്തുവരാന്‍ ഉള്ള സാധ്യത മുന്നില്‍ കണ്ടാണ് ജില്ലാ വരണാധികാരികൂടിയായ കളക്ടറെ പരാതിയുമായി ശിവകുമാര്‍ സമീപിച്ചത് എന്നാണ് ഇപ്പോഴുയരുന്ന മറ്റൊരു ആക്ഷേപം. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം തന്നെ ബിജു രമേശിന് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

English summary
Assembly Election 2016: District Collector issues notice to Media for publishing Biju Ramesh's allegations against VS Sivakumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X