വിഎസിന് വരാന്‍ പോകുന്നത് ഗൗരിയമ്മയുടെ ഗതിയോ...കേന്ദ്രമന്ത്രിയുടെ കണ്ടെത്തല്‍
ചേര്‍ത്തല: കെആര്‍ ഗൗരിയമ്മയ്ക്ക് 1987ലുണ്ടായ ഗതി തന്നെയാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ഉണ്ടാകാന്‍ പോകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.
ഗൗരിയമ്മയെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ട് ഇകെ നായനാരെ മുഖ്യമന്ത്രിയാക്കിയതാണ് ഇടത് ചരിത്രം.
ഇതുതന്നെയാണ് ഇക്കുറി വിഎസിന് സംഭവിക്കാന്‍ പോകുന്നത്. വാക്കിനും പ്രവൃത്തിക്കും തമ്മില്‍ ഒരു ബന്ധവുമില്ലാത്ത നേതാവാണ് വിഎസ് എന്നും രാജ് നാഥ് സിങ് കുറ്റപ്പെടുത്തുന്നു.

അഞ്ചുവര്‍ഷം മുന്‍പ് സീറോ ആയിരുന്ന ബിജെപി ഇന്ന് കേരളത്തില്‍ ഹീറോ ആയി. ബിജെപി ആരെങ്കിലുമായി ബന്ധമുണ്ടാക്കുന്നത് സസൂക്ഷ്മം നിരീക്ഷിച്ചാണ്. ഒരുതവണ ചങ്ങാതിയാക്കുന്നവരുടെ മരണം വരെ ബിജെപി കൂട്ടിനുണ്ടാകുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഇരുമുന്നണികളും കേരള ജനതയെ ചതിച്ചെന്നും രാജ് നാഥ് സിങ് പറഞ്ഞു. ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഒട്ടേറെ പ്രമുഖ കേന്ദ്ര മന്ത്രിമാരാണ് കേരളത്തില്‍ ഇത്തവണ പ്രചാരണത്തിനെത്തുന്നത്.












Click it and Unblock the Notifications