കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ വ്യാപാരികളുടെ പിന്തുണ ആര്‍ക്ക്? ചോദ്യത്തിന് 14 ഉത്തരം!!!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: വ്യാപാരികള്‍ക്ക് അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍, ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്ത് എന്നിവര്‍ അറിയിച്ചു. തങ്ങള്‍ പിന്തുണ നല്‍കുന്ന സ്ഥാനാര്‍ത്ഥികളെ അതാത് ജില്ലാ കമ്മിറ്റികള്‍ പ്രഖ്യാപിക്കും. അപ്പോള്‍ 14 ജില്ലകളിലും വ്യത്യസ്തമാകുമോ സമിതിയുടെ പിന്തുണ എന്നതാണ് പ്രധാന ചോദ്യം.

ഒരു പാര്‍ട്ടിയേയും നേരിട്ട് പിന്തുണയ്ക്കില്ല. കക്ഷികളെ നോക്കിയല്ല, വ്യക്തികളെ നോക്കിയാണ് പിന്തുണ. 2011 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നല്‍കിയ കരാര്‍ പാലിക്കപ്പെട്ടിട്ടില്ല. എറണാകുളത്തെ ചുമട്ടുതൊഴിലാളി പ്രശ്‌നം അടക്കം സംഘടനയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങളാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്.

T Nazarudeen

വ്യാപാരികളെ സഹായിക്കുന്ന നേതാക്കള്‍ യുഡിഎഫിലും എല്‍ഡിഎഫിലും ബിജെപിയിലുമുണ്ട്. ബിജെപിയുമായി അയിത്തമൊന്നുമില്ല. കേരളത്തില്‍ വാണിജ്യ മന്ത്രാലയം സ്ഥാപിക്കുക, വാടക-കുടിയാന്‍ കെട്ടിട നിയമം എത്രയും വേഗം നടപ്പാക്കുക, വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ വ്യാപാരികളെ അന്യായമായി ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക, റോഡ് വികസനത്തിന്റെ പേരില്‍ വ്യാപാരികളെ നിര്‍ദാക്ഷിണ്യം ഇറക്കിവിടുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയവയാണ് വ്യാപാര സമൂഹം മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍.

സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളില്‍ ഒന്നില്‍ പോലും സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്തുണക്കില്ലെന്ന് ഏകോപന സമിതി നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി, വൈസ് പ്രസിഡന്റുമാരായ കുഞ്ഞാവുഹാജി, കൃഷ്ണന്‍ നായര്‍ എന്നിവരും പങ്കെടുത്തു.

English summary
Assembly Election 2016: Vyapari Vyavasayi Ekopana Samithi's support goes to the candidates who support back them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X