Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിയെ ബിജെപി കൈവിട്ടോ, ബിജെപിയെ താരം കൈവിട്ടോ... എന്തായാലും ഒരുകാര്യം ഉറപ്പിച്ചു!

ആദ്യം കോണ്‍ഗ്രസ്സ് അനുഭാവി, മലമ്പുഴയില്‍ വിഎസിന് വേണ്ടി പ്രചാരണം പിന്നെ അറിഞ്ഞത് നരേന്ദ്ര മോദി ഭക്തന്‍ എന്ന നിലയില്‍. സൂപ്പര്‍താരം സുരേഷ് ഗോപിയുടെ രാഷ്ട്രീയം ഏതാണ്ട് ഇങ്ങനെ ആണെന്ന് വിലയിരുത്താം.

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുകയാണെങ്കില്‍ അത് സുരേഷ് ഗോപിയിലൂടെ ആയിരിയ്ക്കും എന്നൊരു കിംവദന്തി ഇടയ്ക്ക് പ്രചരിച്ചിരുന്നു. ഒരുപക്ഷേ ഇടതുപക്ഷവും വലതുപക്ഷവും അതിനെ ഒരുപോലെ ഭയക്കുകയും ചെയ്തിരുന്നു.

പക്ഷേ ഇനി അത്തരം ഭയം ഒന്നും അവര്‍ക്ക് വേണ്ട. ബിജെപിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ സുരേഷ് ഗോപി ഉണ്ടാകില്ല. സത്യത്തില്‍ ബിജെപി സുരേഷ് ഗോപിയെ ഒഴിവാക്കിയതാണോ അതോ സുരേഷ് ഗോപി ബിജെപിയെ ഒഴിവാക്കിയതാണോ?

മോദിഭക്തന്‍

മോദിഭക്തന്‍

നരേന്ദ്ര മോദി തരംഗ തുടങ്ങിയപ്പോള്‍ മുതലേ സുരേഷ് ഗോപി മോദിയുടെ ആരാധകനായിരുന്നു. അക്കാര്യം തുറന്ന് സമ്മതിയ്ക്കാന്‍ അദ്ദേഹം വിസമ്മതിച്ചിട്ടും ഇല്ല.

അടിമയെന്ന് പോലും

അടിമയെന്ന് പോലും

മോദിയുടെ അടിമയാകാന്‍ പോലും തയ്യാറാണെന്ന് സുരേഷ് ഗോപി പറഞ്ഞുവെന്നാണ് കഥകള്‍.

സത്യപ്രതിജ്ഞയ്ക്ക് പോയി

സത്യപ്രതിജ്ഞയ്ക്ക് പോയി

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അവിടെ ക്ഷണിയ്ക്കപ്പെട്ട അതിഥിയായി സുരേഷ് ഗോപിയും ഉണ്ടായിരുന്നു.

 ബിജെപിക്കാരന്‍

ബിജെപിക്കാരന്‍

താന്‍ ഒരു ബിജെപിക്കാരനാണെന്ന് സുരേഷ് ഗോപി പര്യമായി പ്രസ്താവിയ്ക്കുക പോലും ചെയ്തു.

അരുവിക്കരയില്‍

അരുവിക്കരയില്‍

അരുവിക്കര ഉപതിരഞ്ഞെടുപ്പിന് തലേന്ന് എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച സുരേഷ് ഗോപി പെട്ടത് വലിയ വിവാദത്തിലായിരുന്നു. അദ്ദേഹത്തെ സംരക്ഷിയ്ക്കാന്‍ ഓടിയെത്തിയത് ബിജെപി തന്നെ ആണ്.

കേന്ദ്ര മന്ത്രി

കേന്ദ്ര മന്ത്രി

സുരേഷ് ഗോപിയെ കേന്ദ്രത്തില്‍ മന്ത്രിയാക്കും എന്നും ചില ശ്രുതികള്‍ ഉണ്ടായിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ മന്ത്രിയാകാനും തയ്യാറാണെന്നാണ് അന്ന് സുരേഷ് ഗോപി പറഞ്ഞത്.

ബീഫ് വിവാദം

ബീഫ് വിവാദം

മഹാരാഷ്ട്രയിലെ ബീഫ് നിരോധന വിവാദം കത്തി നിന്ന സമയത്ത് കേരളത്തിലെ ബിജെപി നേതാക്കളേക്കാള്‍ ശക്തമായിരുന്നു സുരേഷ് ഗോപിയുടെ നിലപാടുകള്‍. തങ്ങളാരും ബീഫ് കഴിയ്ക്കാറില്ലെന്നും വീട്ടില്‍ കയറ്റാറുപോലും ഇല്ലെന്നായിരുന്നു അന്ന് പറഞ്ഞത്.

എന്‍എഫ്ഡിസി

എന്‍എഫ്ഡിസി

ഇതിനിടെയാണ് ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആയി സുരേഷ് ഗോപിയെ നിയമിയ്ക്കുന്നു എന്ന വാര്‍ത്ത വന്നത്. സുരേഷ് ഗോപി തന്നെ അക്കാര്യം മാധ്യമങ്ങളോട് പറയുകയും ചെയ്തു.

പണികിട്ടി?

പണികിട്ടി?

വിവരം കിട്ടി മാസങ്ങള്‍ കഴിഞ്ഞിട്ടും നിയനമൊന്നും നടന്നില്ല. ഇത് സംബന്ധിച്ച് സുരേഷ് ഗോപിയ്ക്ക് കൃത്യമായ വിശദീകരണം പോലും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വട്ടിയൂര്‍ക്കാവില്‍

വട്ടിയൂര്‍ക്കാവില്‍

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സുരേഷ് ഗോപി മത്സരിച്ചേയ്ക്കും എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആ മണ്ഡലം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കൊടുക്കാനാണ് തീരുമാനം.

നേമത്തോ?

നേമത്തോ?

ബിജെപി ഏറെ പ്രതീക്ഷിയ്ക്കുന്ന മണ്ഡലമായ നേമത്തും സുരേഷ് ഗോപി മത്സരിച്ചേയ്ക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവിടെ ഒ രാജഗോപാലിനെ തന്നെ മത്സരിപ്പിയ്ക്കാനാണത്രെ പാര്‍ട്ടി തീരുമാനം.

മത്സരിച്ചില്ലെങ്കില്‍

മത്സരിച്ചില്ലെങ്കില്‍

തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നില്ലെങ്കിലും ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിയ്ക്കാനൊന്നും സുരേഷ് ഗോപി തയ്യാറല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ സജീവമായിത്തന്നെ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+