Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു എംഎല്‍എയ്ക്ക് ഒരു കേന്ദ്രമന്ത്രി ഫ്രീ... കേരളത്തിന് ബിജെപിയുടെ ഓഫര്‍!!!

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇതുവരെ അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത സംസ്ഥാന കമ്മിറ്റിക്ക് വമ്പന്‍ ഓഫറുമായ ബിജെപി കേന്ദ്ര നേതൃത്വം. ഒരു എംഎല്‍എയ്ക്ക് ഒരു കേന്ദ്രമന്ത്രിയെ നല്‍കുമെന്നാണത്രെ ഓഫര്‍!

കഴിഞ്ഞ ദിവസം മലപ്പുറത്ത് വച്ച് നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് ഇത്തരമൊരു പ്രഖ്യാപനം നടന്നത്. അതും കേന്ദ്രമന്ത്രി രാജീവ് പ്രദീപ് റൂഡി വക! ഇത് ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശവും പകര്‍ന്നു.

Rajiv Pratap Rudy

കേരള നിയമസഭയില്‍ ബിജെപി ഭൂരിപക്ഷം നേടുകയാണെങ്കില്‍ കേന്ദ്രത്തിലെ സുപ്രധാന വകുപ്പുകള്‍ കേരളത്തിന് നല്‍കുമെന്നുവരെ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് ഒരു എംപി പോലുമില്ലാത്ത ബിജെപിക്ക് എങ്ങിനെ ഇത്രയേറെ മന്ത്രിമാരെ നല്‍കാനാകുമെന്ന് അദ്ദേഹത്തോട് പാര്‍ട്ടിക്കാരാരും ചോദിച്ചതുമില്ല.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലാലുപ്രസാദ് യാദവിനെ തോല്‍പ്പിച്ച് ദേശീയ ശ്രദ്ധനേടിയ റൂഡി കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം എത്തിയത്. കേരളത്തില്‍ ഇരുമുന്നണികള്‍ക്കും ബദലായി എന്‍ഡിഎ മുന്നണിയുണ്ടെന്നും ഒരു തവണ കേരളത്തിലെ ജനങ്ങള്‍ക്ക് ഇവരെയും പരീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മറ്റ് പാര്‍ട്ടികളിലെല്ലാം കുടുംബവാഴ്ച നടക്കുമ്പോള്‍ ബിജെപി മാത്രമാണ് സാധാരണക്കാര്‍ക്ക് അംഗീകാരം നല്‍കുന്ന പാര്‍ട്ടി. റെയില്‍വെ സ്‌റ്റേഷനില്‍ ചായവിറ്റിരുന്ന ഒരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായത് ബിജെപിയുടെ മാത്രം പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇത്തവണ ബിജെപി മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+