കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ ആപ്പിന് വോട്ടുണ്ട്... ആപ്പിന്റെ വോട്ടുകള്‍ എങ്ങോട്ട്

  • By Desk
Google Oneindia Malayalam News

തൃശ്ശൂര്‍: വടക്കേ ഇന്ത്യയില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുമ്പോള്‍ കേരളക്കരയും വെറുതെയിരുന്നില്ല. ആപ്പിന്റെ പിന്നാലെ സാഹിത്യനായകരും നായികമാരുമെല്ലാം ഒഴുകി. ലോകസഭ തിരഞ്ഞെടുപ്പില്‍ തരക്കേടില്ലാത്ത പ്രകടനവും കാഴ്ചവെച്ചു.

തൃശ്ശൂര്‍ ജില്ലയില്‍ 10 നിയോജക മണ്ഡലങ്ങളിലാണ് ആംആദ്മി പാര്‍ട്ടിയുടെ സ്വാധീനം ഉണ്ടായിരുന്നത്. സാറാ ജോസഫും കെഎം നൂറുദ്ദീനുമായിരുന്നു സ്ഥാനാര്‍ഥികള്‍. ഇവര്‍ 60617 വോട്ടുകള്‍ സ്വന്തമാക്കി. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കാന്‍ പ്രാപ്തിയില്ലാതെ തളര്‍ന്നിരിക്കുന്നു. ഒരിടത്തും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമില്ല. ഈ വോട്ടുകള്‍ എങ്ങോട്ട് പോകുമെന്ന കാര്യത്തില്‍ ആര്‍ക്കും നിശ്ചയമില്ല.

AAP Logo

ആലത്തൂര്‍ ലോകസഭ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. ഇതില്‍ ഉള്‍പ്പെടുന്ന ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി മേഖലകളില്‍ പാര്‍ട്ടിയുടെ സ്വാധീനവും വ്യക്തമല്ല. തൃശ്ശൂരില്‍ സാറാ ജോസഫാണ് രംഗത്തുണ്ടായിരുന്നത്. തുടക്കം മുതല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം പ്രചാരണവുമുണ്ടായി. 44583 വോട്ടുകളും ഇവര്‍ സ്വന്തമാക്കി. ഗുരുവായൂര്‍ -4576, മണലൂര്‍ -5557, ഒല്ലൂര്‍ -7217, തൃശ്ശൂര്‍ -9200, നാട്ടിക -6489, ഇരിങ്ങാലക്കുട -6077, പുതുക്കാട് -5467 എന്നിങ്ങനെയാണ് ആപ്പ് നേടിയ വോട്ടുകള്‍. എന്നാലിപ്പോള്‍ സാറാ ജോസഫ് ആപ്പില്‍ നിന്ന് വിട്ടിരിക്കുന്നു.

ചാലക്കുടിയില്‍ കെഎം നൂറുദ്ദീനായിരുന്നു ആം ആദ്മിയുടെ സ്ഥാനാര്‍ഥി. ജില്ലയില്‍ നിന്ന് മൂന്ന് മണ്ഡലങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 15584 വോട്ടുകള്‍ അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞു. കൈപ്പമംഗലം-7597, ചാലക്കുടി -3418, കൊടുങ്ങല്ലൂര്‍ -4569 എന്നിങ്ങനെയാണ് ആപ്പ് നേടിയ വോട്ടുകള്‍.

മത്സര രംഗത്ത് നിന്ന് വിട്ടുനില്‍ക്കുന്നതോടെ ഈ വോട്ടുകള്‍ കൈവശമാക്കാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തോല്‍പ്പിക്കാനുള്ള വോട്ടുകള്‍ ഇവര്‍ക്കുണ്ടെന്ന് പറയുന്നു. മനസാക്ഷി വോട്ടിനാണ് പാര്‍ട്ടിയുടെ നേതാക്കള്‍ ആഹ്വാനം ചെയ്യുന്നത്. അഴിമതിക്കാര്‍ക്ക് വോട്ട് നല്‍കരുതെന്ന സന്ദേശവുമുണ്ട്. ഇനി ഈ വോട്ടുകള്‍ ആര്‍ക്കൊപ്പമായിരിക്കും?

English summary
Kerala Assembly Election 2016: Who will win AAP votes of Thrissur District.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X