Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ ബിജെപി വളരാത്തതെന്തുകൊണ്ട്... കാരാട്ടിന്‍റെ ഉത്തരം ഇങ്ങനെയാണ്

ഇടുക്കി: കേരളത്തില്‍ ബിജെപിക്ക് വേരോട്ടമുണ്ടാകാത്തത് എന്തുകൊണ്ടാണ്. സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും ആയ പ്രകാശ് കാരാട്ടിന് അതിന് വ്യക്തമായ ഉത്തരമുണ്ട്. ഇടതുപക്ഷം ശക്തമായതിനാല്\ മാത്രമാണ് അത് എന്നാണ് പ്രകാശ് കാരാട്ട് പറയുന്നത്.

പശ്ചിമബംഗാളിലും ത്രിപുരയിലും ബിജെപി വളരാത്തതും ഇടതുപക്ഷ സ്വാധീനം ശക്തമായതിനാലാണ്. അതേ സമയം കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ അവരെ ദുര്‍ബലമാക്കി ബിജെപി കടന്നുകയറിയത് എങ്ങനെയെന്ന് കോണ്‍ഗ്രസ് നേതൃത്വം ചിന്തിക്കണം- മൂന്നാറില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രകാശ് കാരാട്ട് പറഞ്ഞു.

Prakash Karat Idukki

മോദി സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സമീപനങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. പിഎഫ് പലിശ നിരക്ക് 8.8ല്‍ നിന്നും 8.7 ആയി കുറച്ചു. 40 തൊഴിലാളികള്‍ വരെയുളള സ്ഥാപനങ്ങളെ വ്യവസായ നിയമത്തിന്റെ പരിധിയില്‍ നിന്നും അതുവഴി തൊഴിലാളികള്‍ക്കുളള ആനുകൂല്യങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ നിയമഭേദഗതി കൊണ്ടുവരുന്നു- കാരാട്ട് പറഞ്ഞു.

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ജനോപകാരപ്രദമായ നിരവധി കാര്യങ്ങളുണ്ട്. 25 ലക്ഷം തൊഴില്‍ അവസരം സൃഷ്ടിക്കുമെന്നതും തോട്ടം തൊഴിലാളി വേതനം 500 രൂപയാക്കുമെന്നതും, തോട്ടം മാനേജുമെന്റിന്റെ അധികഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായ തൊഴിലാളികള്‍ക്ക് നല്‍കുമെന്നതും അവയില്‍ ചിലതുമാത്രം. ഒരു ലക്ഷം പട്ടയം നല്‍കാനും എല്‍ഡിഎഫ് ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ അഴിമതി ഭരണം അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ് വേണമെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞതായും പ്രകാശ് കാരാട്ട് പറഞ്ഞു. മൂന്നാര്‍ പോസ്റ്റ് ഓഫീസ് കവലയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+