കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് മലമ്പുഴയില്‍ തോല്‍ക്കുമെന്ന് ഇന്റലിജന്‍സ് പറഞ്ഞാലോ...!!!

Google Oneindia Malayalam News

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി തോല്‍ക്കാനിടയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്നായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വന്ന ഒരു വാര്‍ത്ത. ഇപ്പോഴിതാ മലമ്പുഴയില്‍ വിഎസ് അച്യുചാനന്ദന്റെ നില പരുങ്ങലിലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തി മറ്റൊരു വാര്‍ത്ത.

വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍ പരാജയപ്പെടാന്‍ പോലും സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ടിലെ വരികള്‍ പോലും വാര്‍ത്തയില്‍ എടുത്ത് പറയുന്നുണ്ട്!!!

വിഎസ് അച്യുതാനന്ദന്‍ മാത്രമല്ല, വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ സ്ഥിതിയും പരുങ്ങലിലാണത്രെ. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ ആര് ജയിക്കാനാണ് സാധ്യതയെന്ന് മാത്രം റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന് തോന്നുന്നു.

മലമ്പുഴ

മലമ്പുഴ

1965 ല്‍ ആണ് മലമ്പുഴ മണ്ഡലം രൂപീകൃതമായത്. അവിടന്നിങ്ങോട്ട് നടന്ന 12 തിരഞ്ഞെടുപ്പുകളിലും മലമ്പുഴയില്‍ ജയിച്ചത് സിപിഎം സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ്.

വിഎസ് അച്യുതാനന്ദന്‍

വിഎസ് അച്യുതാനന്ദന്‍

മാരാരിക്കുളത്തെ തോല്‍വിയ്ക്ക് ശേഷമാണ് വിഎസ് അച്യുതാനന്ദന്‍ മലമ്പുഴ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. 2001 മുതല്‍ മൂന്ന് തവണവും വിജയിച്ചത് വിഎസ് അച്യുചാനന്ദന്‍ തന്നെ.

ഭൂരിപക്ഷം

ഭൂരിപക്ഷം

2001 ല്‍ വിഎസിന്റെ ഭൂരിപക്ഷം വെറും 4,703 വോട്ടുകള്‍ മാത്രമായിരുന്നു. 2006 ല്‍ അത് 20,017 ആയി. 2011 ലെത്തിയപ്പോള്‍ അത് 23,440 ആയി ഉയര്‍ന്നു.

എതിര്‍ സ്ഥാനാര്‍ത്ഥി

എതിര്‍ സ്ഥാനാര്‍ത്ഥി

കെഎസ് യു നേതാവ് വിഎസ് ജോയ് ആണ് ഇത്തവണ വിഎസ് അച്യുതാനന്ദന്റെ എതിര്‍ സ്ഥാനാര്‍ത്ഥി.

പറയുന്ന ന്യായം

പറയുന്ന ന്യായം

ബിഡിജെഎസ് സ്വാധീനമാകും വിഎസിന്റെ വിജയത്തിന് വിലങ്ങുതടിയാവുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈഴവ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലമാണ് മലമ്പുഴ.

വെള്ളാപ്പള്ളി നടേശന്‍

വെള്ളാപ്പള്ളി നടേശന്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ മുഴുവന്‍ സമയവും മലമ്പുഴ മണ്ഡലത്തിലാണ് ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതത്രെ. വിഎസിനെ തോല്‍പിയ്ക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് അദ്ദേഹത്തിന് ഉള്ളത് എന്നാണ് പറയപ്പെടുന്നത്.

സ്വന്തം സ്ഥാനാര്‍ത്ഥിയ്ക്കല്ലേ...?

സ്വന്തം സ്ഥാനാര്‍ത്ഥിയ്ക്കല്ലേ...?

സ്വന്തം സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടിയല്ലേ വെള്ളാപ്പള്ളി വോട്ട് പിടിയ്ക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടിയാണ് വെള്ളാപ്പള്ളി കരുക്കള്‍ നീക്കുന്നത് എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
Assembly Election 2016: Will VS Achuthanandan face any trouble at Malampuzha? Intelligence report says like this.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X