കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വർഗീയതയുടെ ഇരകൾ സ്ത്രീകള്‍: സുഭാഷിണി അലി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: എല്ലായിടത്തും വർഗീയതയുടെ പ്രധാന ഇരകൾ സ്ത്രീകളാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് അഖിലേന്ത്യാ പ്രസിഡന്റും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ആയ സുഭാഷിണി അലി.

വർഗീയ കലാപങ്ങളുണ്ടാകുമ്പോൾ കൊല ചെയ്യപ്പെടുന്നവരിൽ സ്ത്രീകളുടെ എണ്ണമാണ് കൂടുതൽ. ബലാത്സംഗം അടക്കമുള്ള ശാരീരിക മാനസ്സിക പീഡനങ്ങളും ഇത്തരം കലാപ സമയത്ത് സ്ത്രീകളാണ് നേരിടേണ്ടി വരുന്നത്. ബിജെപിയെ പോലുള്ള സംഘടനകളുടെ വര്‍ഗീയതയെ ചെറുക്കാന് യുഡിഎഫിന് കഴിയില്ലെന്നും സുഭാഷിണി അലി പറഞ്ഞു.

Subhashini Ali

ഇടതുപുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ വര്‍ഗീയതയെ എല്ലായിടത്തും എല്ലാക്കാലത്തും ചെറുക്കാന്‍ കഴിഞ്ഞിട്ടുള്ളു. കോണ്‍ഗ്രസിനും ബിജെപിക്കും പല നയങ്ങളിലും സമാനതകളുണ്ട്. അതുകൊണ്ടാണ് കോണ്ഗ്രസ് ഭരിച്ചിരുന്ന പല സംസ്ഥാനങ്ങളിലും ബിജെപിക്ക് അധികാരത്തിലെത്താന് കഴിഞ്ഞതെന്നും സുഭാഷിണി അലി ആരോപിച്ചു ആലപ്പുഴയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അവർ.

English summary
Assembly Election 2016: Women are always the victims of Communal violence , says Subhashini Ali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X