കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കാലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ അമ്പെയ്ത്ത് മത്സരം, ലക്ഷ്യം വോട്ട് എയ്തു വീഴ്ത്തല്‍!!!

  • By Desk
Google Oneindia Malayalam News

അമ്പലപ്പുഴ: തിരഞ്ഞെടുപ്പു കാലത്ത് നാലു വോട്ടുപിടിക്കാന്‍ നോക്കാതെ ആരെങ്കിലും അമ്പെയ്ത്തുമായി നടക്കുമോ? അമ്പലപ്പുഴ മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസുകാരോട് ചിലര്‍ ഇങ്ങനെ ചോദിച്ചു.കാര്യമറിയാതെ ചോദ്യമുന്നയിച്ചവര്‍ക്ക് 'യൂത്തന്‍മാര്‍' ചുട്ട മറുപടിയും കൊടുത്തു. നാലല്ല, പതിനായിരക്കണക്കിന് വോട്ടാണ് ഈ അമ്പെയ്ത്തിലൂടെ വീഴ്ത്താന്‍ പോകുന്നത്.

JDU

സംഗതി സത്യമാണ്. അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ജനതാദള്‍ യുണൈറ്റഡിലെ ഷെയ്ക്ക് പി ഹാരിസ് ആണ്. പാര്‍ട്ടി ചിഹ്നം അമ്പാണ്. കൈപ്പത്തിയും അരിവാള്‍ ചുറ്റിക നക്ഷത്രവും അരിവാള്‍ നെല്‍ക്കതിരുമൊക്കെ ഇവിടുത്തുകാര്‍ക്ക് നല്ല പരിചയമുണ്ട്. പക്ഷേ, അമ്പ് അടയാളം ആരുടേതാണെന്ന് പലര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെയാണ് അമ്പെയ്ത്ത് മത്സരം സംഘടിപ്പിച്ച് വേറിട്ട പ്രചാരണം ഒരുക്കുന്നത്.

അമ്പലപ്പുഴ സീറ്റ് ജെഡിയുവിന് നല്‍കിയതിനെതിരെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫ് നേതൃത്വം പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ജെഡിയുവിനോട് യൂത്ത് കോണ്‍ഗ്രസുകാര്‍ അടുത്തത്. ഈ മാസം 22, 23, 24 തീയതികളില്‍ മണ്ഡലത്തിലെ ഒന്‍പത് കേന്ദ്രങ്ങളിലാണ് അമ്പെയ്ത്ത് മത്സരം .

English summary
Kerala Assembly Election 2016: Youth Congress of Ambalappuzha to conduct Archery competition for JDU's election campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X