മലപ്പുറത്ത് മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ യൂത്ത്‌ലീഗ്!!!
മലപ്പുറം: കൊണ്ടോട്ടി പെരുവള്ളൂരില്‍ മുസ്ലീം ലീഗ് മുന്‍ സംസ്ഥാന കൗണ്‍സിലറും മുതിര്‍ന്ന ലീഗ് നേതാവുമായ കെ കുട്ട്യാലി ഹാജിയുടേയും കെ സാബിറയുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നിലപാടില്‍ പ്രതിഷേധിച്ചു യൂത്ത് ലീഗിലെ ഒരു വിഭാഗം രംഗത്ത്.

വള്ളിക്കുന്ന് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി അബ്ദുല്‍ ഹമീദ് മാസ്റ്ററുടെ തെരഞ്ഞെടുപ്പു പ്രചാരണ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ അഴിച്ചുമാറ്റിയാണ് പ്രതിഷേധം. ചിലയിടത്ത് പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറി. കൂമണ്ണ ചെനക്കല്‍, വട്ടപറമ്പ്, കാക്കത്തടം തുടങ്ങി പല യൂണിറ്റുകളിലും സ്ഥാപിച്ച ബോര്‍ഡുകളാണ് പ്രവര്‍ത്തകര്‍ അഴിച്ചുമാറ്റി ചേളാരിയിലെ മണ്ഡലം ഓഫീസില്‍ മടക്കി നല്‍കിയത്.
ചാത്രത്തൊടി, കോഴിപറമ്പത്ത് മാട് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും മാറ്റി. ചില ബോര്‍ഡുകളില്‍ കരി ഓയില്‍ ഒഴിക്കുകയും ചിലത് അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണവുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഈ വിഭാഗം.












Click it and Unblock the Notifications