• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഡിഎഫ് വിജയത്തെ ബാധിക്കും; കെഎം ഷാജിയടക്കം 3 എംഎൽഎമാർക്ക് പണികിട്ടും, തിരുമാനത്തിന് ലീഗ്

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂട് തീരും മുൻപ് സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങും. മുന്നണികൾ തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് വേഗം കൂട്ടി കഴിഞ്ഞു. കേരളത്തിലെ പതിവ് തെറ്റിക്കാതെ ഇക്കുറി യുഡിഎഫ് അധികാരത്തിലേറുമെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്. രാഷ്ട്രീയ സാഹചര്യങ്ങൾ പ്രതിപക്ഷത്തിന് ഏറെ അനുകൂലമാണെന്ന് നേതാക്കൾ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ഒത്ത് പിടിച്ചാൽ ഭരണത്തിലേറാമെന്ന് കണക്ക് കൂട്ടൽ . സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള ചർച്ചകൾ കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞു.

യുഡിഎഫിലെ രണ്ടാമത്തെ കരുത്തരായ മുസ്ലീം ലീഗും ചർച്ചകൾക്ക് വേഗം പകർന്നിരിക്കുകയാണ്. ഇത്തവണ പാർട്ടിയിൽ വലിയ വെട്ടിനിരത്തൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ലീഗിന്റെ മിന്നും വിജയം

ലീഗിന്റെ മിന്നും വിജയം

2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രകടത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇക്കുറിയും സംസ്ഥാനത്ത് മുസ്ലീം ലീഗ് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുന്നത്. യുഡിഎഫിൽ കോൺഗ്രസ് പോലും നാണം കെട്ട പരാജയം രുചിച്ചപ്പോൾ മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കാൻ ലീഗിന് സാധിച്ചിരുന്നു. 24 സീറ്റുകളില്‍ മത്സരിച്ച മുസ്ലീം ലീഗ് 18 ഇടത്തും വിജയിച്ചിരുന്നു.

വെറും 22 ഇടത്ത്

വെറും 22 ഇടത്ത്

87 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് അന്ന് വിജയിച്ചതാകട്ടെ വെറും 22 മണ്ഡലങ്ങളിലും. എന്തൊക്കെ സംഭവിച്ചാലും ഇത്തവണയും തങ്ങളുടെ ഉറച്ച വോട്ടുകൾ നഷ്ടമാകില്ലെന്ന വിശ്വാസം ലീഗിന് ഉണ്ട്. വിജയ സാധ്യത മാത്രം മുൻനിർത്തിയാണ് പാർട്ടി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്.

അഭിമാന പ്രശ്നം

അഭിമാന പ്രശ്നം

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് മുസ്ലൂീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കൂടിയായ പികെ കുഞ്ഞാലിക്കുട്ടി.തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അദ്ദേഹം രാജിവെയ്ക്കും. അതുകൊണ്ട് തന്നെ പരമാവധി സീറ്റുകളിലെ വിജയം ലീഗിന് അഭിമാന പ്രശ്നം കൂടിയാണ്.

30 സീറ്റുകളിൽ

30 സീറ്റുകളിൽ

ഇക്കുറി 30 സീറ്റുകളിലെങ്കിലും പാർട്ടി മത്സിച്ചേക്കുമെന്നാണ് സൂചന. ജോസിന്റെ അഭാവത്തിൽ കൂടുതൽ സീറ്റുകൾക്കായി വിലപേശൽനടത്താൻ ഒരുങ്ങുകയാണ് പാർട്ടി.മലബാറിൽ മാത്രമല്ല മധ്യതിരുവിതാംകൂറിലും പ്രാതിനിധ്യം വേണമെന്നാണ് പാർട്ടി നിലപാട്.

ആറ് പേർക്ക് അവസരം നഷ്ടമാകും

ആറ് പേർക്ക് അവസരം നഷ്ടമാകും

തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് തവണ മത്സരിച്ചവർ മത്സരിക്കേണ്ടെന്ന നിർദ്ദേശം പാർട്ടി മുന്നോട്ട് വെച്ചിട്ടുണ്ട്. അത് നിയമസഭ തിരഞ്ഞെടുപ്പിൽ നടപ്പാക്കുമോയെന്ന തരത്തിലുള്ള ചർച്ചകളോട് പാർട്ടി പ്രതികരിച്ചിട്ടില്ല.അങ്ങനെയെങ്കിൽ ലീഗ് എംഎൽഎമാരിൽ ആറ് പേർക്കെങ്കിലും അവസരം നഷ്ടമായേക്കും.

കൈയ്യൊഴിഞ്ഞ് നേതൃത്വം

കൈയ്യൊഴിഞ്ഞ് നേതൃത്വം

അതിനൊപ്പം എംഎൽഎമാരായ വികെ. ഇബ്രാഹിംകുഞ്ഞ്, കെഎം.ഷാജി, എംസി കമറുദ്ദീന്‍ എന്നിവര്‍ക്കും ഇക്കുറി സീറ്റ് നൽകേണ്ടതില്ലെന്ന നിലപാടിലാണ് മുസ്ലീം ലീഗ് നേതൃത്വം. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ പ്രതിയായ എംസി കമറുദ്ദീന്‍ എംഎൽഎയെ നേതൃത്വം കൈയ്യൊഴിഞ്ഞിരിക്കുകയാണ്.

മധ്യസ്ഥ നീക്കത്തിന്

മധ്യസ്ഥ നീക്കത്തിന്

നേരത്തേ പൊതുജനങ്ങൾക്ക് നഷ്ടപ്പെട്ട പണം തിരികെ കൊടുപ്പിക്കാൻ മധ്യസ്ഥ നീക്കത്തിന് പാർട്ടി ശ്രമിച്ചിരുന്നു. കമറുദ്ദീന്റെ ആസ്തികൾ വിറ്റ് പണം കണ്ടെത്താനായിരുന്നു പാർട്ടി നീക്കം.എന്നാൽ ഈ നീക്കങ്ങളെല്ലാം പൊളിഞ്ഞതോടെ ഇനി കമറുദ്ദീനെ പിന്തുണയ്ക്കേണ്ടെന്നാണ് നേതൃത്വത്തിൻറെ തിരുമാനം.

ലീഗ് അനുഭാവികൾ

ലീഗ് അനുഭാവികൾ

ഉപതിരഞ്ഞെടുപ്പ് സമയത്ത് തന്നെ കമറൂദ്ദീനെതിരെ യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. എന്നാൽ മുസ്ലീം ലീഗിന്റെ താത്പര്യത്തോടെയായിരുന്നു കമറുദ്ദീനെ സ്ഥാനാർത്ഥിയാക്കിയത്. നിക്ഷേപ കേസിൽ തട്ടിപ്പിനിരയായവർ ലീഗ് അനുഭാവികളാണെന്നത് കൊണ്ട് തന്നെ ഇനിയും കമറുദ്ദീന് പിന്നിൽ തുടരാൻ ലീഗ് നേതൃത്വത്തിന് താത്പര്യം ഇല്ല.

മാറ്റി നിർത്തും

മാറ്റി നിർത്തും

മാത്രമല്ല തെരഞ്ഞെടുപ്പിൽ ചർച്ചയാകാതെ ഇക്കാര്യം പരിഹരിക്കപ്പെടേണ്ടതുമഅട്. ഈ സാഹച്യത്തിൽ കമറുദ്ദീന് പകരം യൂത്ത് ലീഗ് സെക്രട്ടറി അഷ്റഫിനെയാകും ഇക്കുറി മത്സരിപ്പിക്കുക.അതിനിടെ വികെ ഇബ്രാഹും കുഞ്ഞിനേയും മാറ്റി നിർത്തിയേക്കും. ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കുന്നതിനോട് യുഡിഎഫ് നേതൃത്വത്തിന് എതിർപ്പുണ്ട്.

കോടിയേരി ബാലകൃഷ്ണൻ പുറത്തേക്ക്? എകെജി സെന്ററിൽ കോടിയേരിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

ഇപ്പോൾ മോദിയുടെ കാലിൽ വീഴും ,10 ന് ശേഷം തേജസ്വിയുടെ; നീതീഷ് മഹാസഖ്യത്തിലേക്കെന്ന് ആവർത്തിച്ച് ചിരാഗ്

ആയുധമാക്കും

ആയുധമാക്കും

പാലാരിവട്ടം പാലം അഴിമതി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് രാഷ്ട്രീയ ആയുധമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. കേസിൽ ഇബ്രാഹിം കുഞ്ഞിന് പങ്കില്ലെന്ന നിലപാടിൽ തന്നെയാണ് നേതൃത്വം. എന്നാൽ വർധിത വീര്യത്തോടെ വിഷയം എൽഡിഎഫ് ആയുധമാക്കിയാൽ ഇത് യുഡിഎഫിന്റെ പ്രകടനത്തെ ബാധിക്കുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്.

വിലക്കുള്ളതിനാൽ

വിലക്കുള്ളതിനാൽ

ഈ സാഹചര്യത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ മാറ്റി നിർത്തിക്കൊണ്ടുള്ള ചർച്ചകൾ നേതൃത്വം ആരംഭിച്ചത്. അതേസമയം അഴീക്കോട് തെരഞ്ഞെടുപ്പ് കേസില്‍ ആറ് വര്‍ഷത്തെ വിലക്കുള്ളതിനാല്‍ കെഎം ഷാജിക്കും മത്സരിക്കാനാവില്ല.

തിരഞ്ഞെടുപ്പ് ചർച്ചകളിൽ നിന്ന്

തിരഞ്ഞെടുപ്പ് ചർച്ചകളിൽ നിന്ന്

അഴിക്കോട് സ്കൂളിൽ പ്ലസ്ടു അനുവദിച്ചത് സംബന്ധിച്ചതിൽ കോഴ വാങഅങിയെന്ന പരാതി നേരത്തേ നേതൃത്വം പരിഹരിച്ചിരുന്നെങ്കിലും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കല്ലുകടിയായിട്ുണ്ട്. ഇതോടെ തിരഞ്ഞെടുപ്പ് ചർച്ചകളിൽ നിന്ന് തന്നെ ഷാജിയെ മാറ്റി നിർത്തിയേക്കുമെന്നാണ് സൂചന.

ഈ 4 സംഭവങ്ങൾ കേരളത്തിൽ കൊവിഡ് കൂട്ടിയേക്കും;3 മാസം തരണം ചെയ്താൽ സാധാരണ നിലയിലേക്ക്,ബി ഇക്ബാല്‍

cmsvideo
  Assembly election campaign; UDF wanted Rahul Gandhi more time in Kerala

  English summary
  Assembly election 2020; Muslim league started candidate discussion
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X