ആവേശം കൊട്ടിക്കയറി; പരസ്യ പ്രചാരണത്തിന് അവസാനം, ഇനി നിശബ്ദ പ്രചാരണം, രണ്ടാംനാള്‍ വിധിയെഴുത്ത്
തിരുവനന്തപുരം: കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചരണത്തിന്‍റെ ഒരു നാള്‍ പിന്നിട്ട് രണ്ടാം നാള്‍ വിധിയെഴുത്ത്. കൊട്ടിക്കലാശത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പലയിടത്തും വന്‍ ആള്‍ക്കൂട്ടത്തോട്ടെ ആവേശകരമായാണ് പ്രചാരണം അവസാനിച്ചത്. പലയിടത്തും നേതാക്കള്‍ റോഡ് ഷോ നടത്തി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം പകര്‍ന്നു. കോഴിക്കോട് റോഡ് ഷോയ്ക്ക് ശേഷം തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ ഗാന്ധി നേമത്ത് മുരളീധരന് വേണ്ടി പ്രചാരണ യോഗത്തില്‍ പങ്കെടുത്തു. കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്എസ് ലാലിന് വേണ്ടി റോഡ് ഷോ നടത്തിയാണ് രാഹുല്‍ പ്രചാരണം അവസാനിപ്പിച്ചത്.
ഇടതുപക്ഷത്തിന്‍റെ 'ക്യാപ്റ്റന്‍' പിണറായി വിജയന്‍ ഇന്ന് പൂര്‍ണ്ണമായും സ്വന്തം മണ്ഡലമായ ധര്‍മ്മടം കേന്ദ്രീകരിച്ചായിരുന്നു. മണ്ഡലത്തെ ചെങ്കടലാക്കിക്കൊണ്ട് കിലോമീറ്ററുകള്‍ നീണ്ട് നിന്നു പിണറായി വിജയന്‍റെ റോഡ് ഷോ. പ്രകാശ് രാജ്, ഇന്ദ്രൻസ്, മധുപാൽ, ഹരിശ്രീ അശോകൻ എന്നിവരടങ്ങിയ വലിയ താരനിരയും മുഖ്യമന്ത്രിക്ക് പിന്തുണയുമായി എത്തി. കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍ എന്നിവരും തങ്ങള്‍ മത്സരിക്കുന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചത്. അതേസമയം സ്വന്തം മണ്ഡലമായ ഹരിപ്പാട് വിട്ട് ഇടുക്കി മണ്ഡലത്തിലായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ റോഡ് ഷോ.

വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍, ചിത്രങ്ങൾ കാണാം
ഏപ്രില്‍ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 957 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇവരുടെ വിധിയെഴുതാനായി 2.74 ലക്ഷം വോട്ടര്‍മാരും. പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് അമ്പത്തിയൊമ്പതിനായിരം പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തെമ്പാടുമായി വിന്യസിച്ചിട്ടുണ്ട്. 140 കമ്പനി കേന്ദ്ര സേനയും കേരളത്തിലുണ്ട്. അതേസമയം കേരളത്തോടൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ പരസ്യ പ്രചാരണവും ഇന്ന് അവസാനിച്ചു.
അതീവ ഗ്ലാമറസായി വ്യായാമം ചെയ്ത് അനിത ഭട്ട്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications