Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താനാപുരത്ത് ഗണേഷിനെതിരെ അങ്കത്തിനിറങ്ങാന്‍ ജഗദീഷ് കച്ചമുറുക്കി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസി ബി നേതാവും മുന്‍ മന്ത്രിയുമായ ഗണേഷ് കുമാറിന്റെ സിറ്റിങ് മണ്ഡലത്തില്‍ നടന്‍ ജഗദീഷ് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതായി റിപ്പോര്‍ട്ട്. ഗണേഷ് കുമാറിന്റെ താരാധിപത്യത്തെ അതേ നാണയത്തില്‍ തന്നെ നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇക്കാര്യം എഐസിസിയെയും അറിയിച്ചുകഴിഞ്ഞു.

കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടിയതോടെ പത്തനാപുരം മണ്ഡലത്തില്‍ ജഗദീഷ് രഹസ്യമായ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. അടുത്ത സുഹൃത്തുക്കളെയും സിനിമാ പ്രവര്‍ത്തകരെയും കണ്ടാണ് ജഗദീഷ് സഹായം അഭ്യര്‍ഥിച്ചത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നാല്‍ ഉടന്‍ പത്തനാപുരത്തേക്ക് താമസം മാറുമെന്ന് ജഗദീഷ് പറഞ്ഞു.

jagadeesh

സിനിമാക്കാലത്തിന് മുന്‍പ് ബാങ്കില്‍ ജോലി ചെയ്തും, കോളേജില്‍ പഠിപ്പിച്ചുമൊക്കെ പരിചയമുള്ള ജഗദീഷിന് ആ മേഖലയിലുള്ള സുഹൃത്തുക്കളും പ്രദേശത്തുണ്ട്. എതിര്‍ സ്ഥാനാര്‍ഥിയെ വിലകുറച്ചുകാണാതെ മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തികള്‍ ചര്‍ച്ച ചെയ്തുകൊണ്ടാവും പ്രചരണം നടത്തുകയെന്ന് ജഗദീഷ് പറയുന്നു.

ഇരുവരും സിനിമാ താരങ്ങളായതിനാല്‍ മറ്റു സിനിമാ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്താന്‍ ഇടയില്ല. അതേസമയം, മറ്റൊരു സിനിമാ താരമായ കൊല്ലം തുളസി ഇവിടെ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നും അഭ്യൂഹമുണ്ട്. അങ്ങിനെയെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ സംഭവമായി അത് മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+