കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് കിട്ടാത്തവരെ സമാധാനിപ്പിച്ച് എകെ ആന്റണി, അവസരം ഇനിയും വരും!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കപ്പിനും ചുണ്ടിനും ഇടയില്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടമായവര്‍ ഏറെയുണ്ട്. അതുപോലെ മുറിവേറ്റവരും. അവര്‍ കാത്തിരിക്കണം. ഇനിയും അവസരം വരും. - കോണ്‍ഗ്രസ് ദേശിയ പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണിയുടേതാണ് വാക്കുകള്‍. ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ ആര്‍.ശങ്കര്‍ കോണ്‍ഗ്രസ് ഭവന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് ആന്റണിയുടെ ആശ്വാസവാക്കുകള്‍.

<strong>ജെഎസ്എസ് ഒറ്റയ്ക്ക് മത്സരിക്കരുതെന്ന് കോടിയേരി; ആലോചിക്കട്ടേയെന്ന് ഗൗരിയമ്മ</strong>ജെഎസ്എസ് ഒറ്റയ്ക്ക് മത്സരിക്കരുതെന്ന് കോടിയേരി; ആലോചിക്കട്ടേയെന്ന് ഗൗരിയമ്മ

സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ട ആലപ്പുഴ ഡി.സി.സി.പ്രസിഡന്റ് എ.എ ഷുക്കൂറിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. അരുവിക്കരയുടെ അന്തരീക്ഷമല്ല ഇപ്പോള്‍. പോരാട്ടം ഒപ്പത്തിനൊപ്പമാണ്. അതിനാല്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം .എങ്കില്‍ മാത്രമെ തുടര്‍ ഭരണം കിട്ടൂ. സ്ഥാനാര്‍ത്ഥിത്വം നഷ്ടമായതിന്റെ പേരില്‍ ചിലര്‍ കാലു വാരുമെന്ന ആശങ്ക കോണ്‍ഗ്രസിനിടയില്‍ തന്നെയുണ്ട്. ഇതാണ് ആന്റണിയുടെ ഈ അനുനയ നീക്കത്തിന് പിന്നിലെന്നാണ് വിവരം.

ak-antony

എ എ ഷുക്കൂറിന് അനുകൂലമായി ആലപ്പുഴയുടെ പല ഭാഗങ്ങളിലും ഇപ്പോഴും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലാലി വിന്‍സെന്റിന്റെ പ്രചാരണ സ്ഥലത്തുപോലും ഷുക്കൂര്‍ അനുകൂല നോട്ടീസുകള്‍ ഇറങ്ങിയിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് ആന്റണിയുടെ പരാമര്‍ശമെന്നാണ് വിവരം.

കോണ്‍ഗ്രസുകാരെ സമാധാനിപ്പിച്ചതിനൊപ്പം വി എസിനെ കടന്നാക്രമിക്കാനും ആന്റണി മറന്നില്ല. ടി പി ചന്ദ്രശേഖരന്‍ വിഷയത്തില്‍ വി എസ് അച്യുതാനന്ദന് പോലും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മിണ്ടാട്ടം മുട്ടി. ടി പി യെക്കുറിച്ച് സഹതപിക്കാന്‍ പോലും വി എസ് തയ്യാറായില്ല. ശ്രീ നാരായണ ഗുരുവിന്റെ നാട്ടില്‍ വര്‍ഗീയ വാദികളായ ബി ജെ പി യെ അക്കൗണ്ട് തുറപ്പിക്കരുതെന്നും ആന്റണി പറഞ്ഞു.

English summary
Kerala Assmebly Election 2016: AK Antony speakn in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X