കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ തുടർഭരണം അനുവദിക്കില്ല,രണ്ടുംകൽപ്പിച്ച് കോൺഗ്രസിന്റെ സൂപ്പർ നീക്കം;രാഹുലിനെ മുന്നിലിറക്കും

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് മുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് (എം) വിഭാഗം ഇടതുപാളയത്തിലേക്ക് പോയതോടെ കേരളത്തിലെ രാഷ്ട്രീയ സമവാക്യത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ജോസ് കെ മാണിയുടെ പുറത്തുപോക്ക് യുഡിഎഫിനെ കാര്യമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

എന്നാല്‍ ഇതിനെ ഏതുവിധേനയും മറികടക്കാനുള്ള മറുതന്ത്രങ്ങള്‍ കണ്ടെത്താന്‍ യുഡിഎഫും ശ്രമിക്കുന്നുണ്ട്. തുടര്‍ഭരണം ലക്ഷ്യമിട്ട് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്ന എല്‍ഡിഎഫിനാണെങ്കില്‍ ജോസിന്റെ വരവോടെ ആത്മവിശ്വാസവും വര്‍ദ്ധിച്ചിച്ച സാഹചര്യമാണുള്ളത്. എന്നാല്‍ ഇതിന് തടയിടാന്‍ യുഡിഎഫിന്റെ പദ്ധതികള്‍ എങ്ങനെയാണെന്ന് പരിശോധിക്കാം...

മധ്യകേരളം

മധ്യകേരളം

ജോസ് കെ മാണിയുടെ വരവോട് മധ്യകേരളത്തെ ചുവപ്പണിയിക്കാമെന്നാണ് എല്‍ഡിഎഫ് നേതൃത്വം കരുതുന്നത്. പൊതുവെ സിപിഎമ്മിന് വേരോട്ടം കുറഞ്ഞ കോട്ടയം ജോസിലൂടെ പിടിച്ചടക്കാനാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇവിടെയുള്ള പാല സീറ്റ് എല്‍ഡിഎഫ് മുന്നണിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

മാണി സി കാപ്പന്‍ ഇടയുമോ

മാണി സി കാപ്പന്‍ ഇടയുമോ

പാലാ സീറ്റ് സംബന്ധിച്ച് എന്‍സിപി കടുംപിടിത്തം തുടരുകയാണ്. എന്‍സിപിയെ തള്ളി ജോസിന് സീറ്റ് കൊടുക്കാന്‍ എല്‍ഡിഎഫ് മുതിര്‍ന്നേക്കും. ഇതോടെ തുടക്കത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന മാണി സി കാപ്പന്‍ വലിയ നിലപാട് സ്വീകരിക്കാന്‍ സാധ്യതയുണ്ട്. മുന്നണി വിടുന്ന കാര്യങ്ങള്‍ എന്‍സിപി പരിഗണിക്കാനുള്ള എല്ലാ സാധ്യതയും ഇവിടെ തുറന്നേക്കും.

കാപ്പന്‍ യുഡിഎഫിലേക്കോ?

കാപ്പന്‍ യുഡിഎഫിലേക്കോ?

യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയ ജോസ് കെ മാണിക്ക് ഏതുവിധേനയും തിരിച്ചടി നല്‍കണമെന്നാണ് യുഡിഎഫിന്റെ ആഗ്രഹം. അതുകൊണ്ടു തന്നെ മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടാല്‍ യുഡിഎഫ് രണ്ട് കയ്യും നീട്ടി സ്വീകരിക്കും. ഇങ്ങനെയാണെങ്കില്‍ എന്‍സിപി പിളര്‍പ്പിലേക്ക് കടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

പിജെയുടെ നിലപാട്

പിജെയുടെ നിലപാട്

എന്നിരുന്നാലും പാല സീറ്റ് സംബന്ധിച്ച് പിജെ ജോസഫ് എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതും പ്രധാനമാണ്. മാണി സി കാപ്പന്‍ മുന്നണി വിടുകയാണെങ്കില്‍ പാല സീറ്റ് നല്‍കേണ്ടതുണ്ട്. എന്ത് സംഭവിച്ചാലും മാണി സി കാപ്പന്റെ വരവ് യുഡിഎഫ് രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

സൂപ്പര്‍ നീക്കം

സൂപ്പര്‍ നീക്കം

എന്നാല്‍ പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണമെന്ന മോഹം നടക്കാതിരിക്കാനുള്ള സൂപ്പര്‍ നീക്കമാണ് കോണ്‍ഗ്രസ് ക്യാമ്പിനുള്ളില്‍ ഇപ്പോള്‍ നടക്കുന്നത്. കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ സജീവമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിനായുള്ള ആലോചനയിലാണ് നേതൃത്വം.

 ഊര്‍ജം പകരും

ഊര്‍ജം പകരും

ഉത്തരേന്ത്യയില്‍ ഈ അടുത്ത് നടന്ന കര്‍ഷക പ്രക്ഷോഭങ്ങളിലും ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധ സമരങ്ങളിലും രാഹുലിന്റെ സാന്നിദ്ധ്യം ഊര്‍ജം പകരുമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ്മ കോണ്‍ഗ്രസിന്റെ പുതി നീക്കം. ഇതുകൂടെ കേരളത്തിലെ എംപി എന്ന നിലയിലെ പ്രതിച്ഛായയും തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

മതവിഭാഗങ്ങള്‍

മതവിഭാഗങ്ങള്‍

കേന്ദ്രത്തിലെ ബിജെപി നയങ്ങള്‍ക്കെതിരെ രാഹുല്‍ നടത്തുന്ന പോരാട്ടങ്ങള്‍ മുസ്ലീം, ക്രസ്ത്യന്‍ മത വിഭാഗങ്ങള്‍ക്കിടെയില്‍ വലിയ ആവേശവും പ്രതീക്ഷയുമാണ് ഉയര്‍ത്തുന്നത്. ഇത് നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ നേതൃത്വത്തിന് സംശയമില്ല. അതുകൊണ്ട് തന്നെ രാഹുലിനെ മുന്നില്‍ നിര്‍ത്തിയുള്ള ഒരു നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

വയനാട് എംപി

വയനാട് എംപി

വയനാട്ടില്‍ നിന്നുള്ള എംപി എന്ന നിലയില്‍ അദ്ദേഹം മണ്ഡലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വലിയ മതിപ്പുണ്ടാക്കുന്നുണ്ട്. എന്നാല്‍ മാസങ്ങളായി അദ്ദേഹം മണ്ഡലത്തിലേക്ക് എത്തിയിരുന്നില്ല. ഇത് എതിരാളികളില്‍ നിന്ന് വിമര്‍ശനം സൃഷ്ടിച്ചിരുന്നു. എന്നാല്‍ അദ്ദേഹം കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ എത്തിയതോടെ കോണ്‍ഗ്രസ് വീണ്ടും ആവേശത്തിലായിട്ടുണ്ട്.

ഗ്രൂപ്പ് പോര് കുറയും

ഗ്രൂപ്പ് പോര് കുറയും

രാഹുലിന്റെ സാന്നിദ്ധ്യം കേരളത്തിലുണ്ടായാല്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരും ഭിന്നതകളും കുറയുമെന്ന അഭിപ്രായം നേതാക്കള്‍ക്കുണ്ട്. കേരളത്തിലെ രാഹുലിന്റെ സാന്നിദ്ധ്യം ന്യൂനപക്ഷ വിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു. വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടം നയിക്കാന്‍ രാഹുല്‍ തന്നെയാണ് മികച്ച വ്യക്തിത്വം.

പ്രവര്‍ത്തകരും ആഗ്രഹിക്കുന്നു

പ്രവര്‍ത്തകരും ആഗ്രഹിക്കുന്നു

നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഹുവിന്റെ സാന്നിദ്ധ്യം കേരളത്തിലുണ്ടാകണമെന്നാണ് പ്രവര്‍ത്തകരുടെയും ആഗ്രഹം. അണികളില്‍ ആവേശം സൃഷ്ടിക്കാന്‍ രാഹുലിനെ കൊണ്ട് സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. എന്തായാലും കോണ്‍ഗ്രസിന്റെ ഈ നീക്കം ന
ടന്നാല്‍ പാര്‍ട്ടിക്ക് വലിയ നേട്ടം തന്നെയാണ് സംഭവിക്കുക.

ജോസിന്റേയും എൽഡിഎഫിന്റേയും മോഹം നടത്തില്ല; കോട്ടയം പിടിക്കാനുറച്ച് കോൺഗ്രസ് നീക്കം,ജോസഫിനും തടയിടുംജോസിന്റേയും എൽഡിഎഫിന്റേയും മോഹം നടത്തില്ല; കോട്ടയം പിടിക്കാനുറച്ച് കോൺഗ്രസ് നീക്കം,ജോസഫിനും തടയിടും

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നീക്കുപോക്ക് എൽഡിഎഫുമായി,കോടിയേരിയുമായി ചര്‍ച്ച നടത്തി:ഹമീദ് വാണിയമ്പലംകഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നീക്കുപോക്ക് എൽഡിഎഫുമായി,കോടിയേരിയുമായി ചര്‍ച്ച നടത്തി:ഹമീദ് വാണിയമ്പലം

'ഫോൺ നമ്പർ തരൂ, ഫോട്ടോ അയച്ച് തരാം', രാഹുൽ ഗാന്ധിയെക്കുറിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കുറിപ്പ്'ഫോൺ നമ്പർ തരൂ, ഫോട്ടോ അയച്ച് തരാം', രാഹുൽ ഗാന്ധിയെക്കുറിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കുറിപ്പ്

English summary
Assembly election campaign; Congress wanted Rahul Gandhi more time in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X