കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: പത്തനാപുരത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയും നടനുമായ കെ.ബി. ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത നടന്‍ മോഹന്‍ലാലിനെതിരെ താര സംഘടനയായ അമ്മയില്‍ ചേരിതിരിവ് ഉണ്ടായതിന് പിന്നാലെ നടനെതിരെ പരാതിയുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ വോട്ടു ചോദിച്ചത് ചട്ടവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എം.പി. ആരോപിച്ചു. പദവി ദുരുപയോഗം ചെയ്താണ് മോഹന്‍ലാല്‍ ഗണേഷ് കുമാറിന്റെ വേദിയിലെത്തിയത്. ഇതിനെതിരെ ഉടന്‍ നടപടിവേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

mohanlal-lalisom-1

മോഹന്‍ലാലിനെ ബ്ലാക്ക്‌മെയില്‍ ചെയ്താണ് ഗണേഷ് കുമാര്‍ തന്റെ വേദിയിലെത്തിച്ചതെന്നും കൊടിക്കുന്നില്‍ ആരോപിച്ചിട്ടുണ്ട്. ആനക്കൊമ്പ് കേസിലെ നിര്‍ണ്ണായക വിവരങ്ങള്‍ ഗണേഷിന്റെ കൈവശമുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഗണേഷ് മോഹന്‍ലാലിനെ ബ്ലാക്കമെയില്‍ ചെയ്തതെന്നും കൊടിക്കുന്നില്‍ ആരോപിക്കുന്നു.

വ്യാഴാഴ്ചയാണ് പത്തനാപുരത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ ഗണേഷിന് വേണ്ടി വോട്ട് ചോദിച്ച് മോഹന്‍ലാല്‍ എത്തിയത്. ഇതാദ്യമായാണ് മോഹന്‍ലാല്‍ ഒരു തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കുന്നത്. നേരത്തെയും ഗണേഷ് കുമാര്‍ അവിടെ മത്സരിച്ചിരുന്നെങ്കിലും മോഹന്‍ലാല്‍ എത്തിയിരുന്നില്ല. ഇതാണ് ജഗദീഷ് ഉള്‍പ്പെടെയുള്ള ഒരുവിഭാഗം നടന്മാരെ പ്രകോപിപ്പിച്ചത്.

English summary
Assembly election; Congress lodge complaint against Mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X