Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സിപിഎം സ്ഥാനാര്‍ഥികളായി

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ സിപിഎം സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നു. ടി.വി രാജേഷ്(കല്ല്യാശേരി), സി.കൃഷ്ണന്‍(പയ്യന്നൂര്‍), ജയിംസ് മാത്യു(തളിപ്പറമ്പ്), എം.എല്‍.എമാരായ ഇ.പി ജയരാജന്‍(മട്ടന്നൂര്‍) എന്നിവര്‍ അതാതിടങ്ങളില്‍ തന്നെയാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ പേരാവൂരില്‍ പരാജയപ്പെട്ട കെ കെ ശൈലജ ടീച്ചറെ അതേ മണ്ഡലത്തില്‍ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരി ബാലകൃഷ്ണന് പകരം തലശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീറിനെ മത്സരിപ്പിക്കും. അതേസമയം കൂത്തുപറമ്പ്, കണ്ണൂര്‍, ഇരിക്കൂര്‍, അഴീക്കോട് മണ്ഡലങ്ങള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. അഴീക്കോട് നികേഷ് കുമാര്‍ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ധര്‍മടത്ത് പിണറായി വിജയനും മത്സരിക്കും.

electronic-voting-machine

കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയും സിപിഎം ജില്ലാ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. സി.എച്ച്. കുഞ്ഞമ്പു, ഉദുമയില്‍ ജില്ലാ കമ്മിറ്റിയംഗം കെ. കുഞ്ഞിരാമന്‍, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം രാജഗോപാലും മത്സരിക്കും.

കാസര്‍കോട് മണ്ഡലത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി ശ്യാമളാദേവിയാവും സി.പി.എം സ്ഥാനാര്‍ത്ഥി. നേരത്തെ ഐഎന്‍എല്‍ മത്സരിച്ചിരുന്ന ഈ മണ്ഡലം വിജയ സാധ്യത കുറഞ്ഞതിനാലാണ് സിപിഎം ഏറ്റെടുത്തത്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് കെ സുധാകരന്‍ മത്സരിക്കുന്നതിനാല്‍ ഉദുമ മണ്ഡലം ഇതിനകംതന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+