Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധീരനെ മാറ്റില്ലെന്ന് ഹൈക്കമാന്റ്; യുഡിഎഫ് പരാജയത്തിന് കാരണം അഴിമതി ആരോപണരോ?

ദില്ലി: കേരളത്തില്‍ യുഡിഎഫിനേറ്റ കനത്ത തിരിച്ചടിയുടെ പശ്ചതലത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ മാറ്റുന്ന കാര്യം പരിഗണനയിലില്ലെന്ന് ഹൈക്കമാന്റ്. തിരഞ്ഞെടുപ്പിന് തൊട്ട്മുമ്പ് സര്‍ക്കാര്‍ കൈകൊണ്ട മെത്രാന്‍ കായല്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളും, അഴിമതിയാരോപണ വിധേയരാവരെ മത്സരിപ്പിച്ചതുമാണ് പരാജയത്തിന്റെ കാരണമെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തി.

കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ തികഞ്ഞ ജാഗ്രത സുധീരന്‍ കാണിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും അദ്ദേഹം സൂചിപ്പിച്ചിട്ടുള്ളതാണെന്നും
ഹൈക്കമാന്റ് വൃത്തങ്ങള്‍ പറഞ്ഞു.

VM Sudheeran

പ്രതിപക്ഷ നേതൃസ്ഥാനത്തിനു വേണ്ടി ഐ ഗ്രൂപ്പ് പിടിമുറുക്കിയ സാഹചര്യത്തില്‍ ഗ്രൂപ്പില്‍ വിള്ളലുണ്ടാക്കി ഉമ്മന്‍ചാണ്ടിയെ തന്നെ അവരോധിക്കാനാണ് എ ഗ്രൂപ്പ് തന്ത്രം. ഇതിനായി ഘടകക്ഷികളുടെ പിന്തുണയും എ ഗ്രൂപ്പ് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രമേശ് ചെന്നിത്തല പ്രതിപക്ഷ സ്ഥാനത്ത് വരുന്നത് കേരള കോണ്ഡഗ്രസ് എമ്മിനും താത്പര്യമില്ല.

മുസ്ലീം ലീഗും ഉമ്മന്‍ചാണ്ടിക്ക് അനുകൂലമാണ്. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ കൂടുതല്‍ പേര്‍ ഐ ഗ്രൂപ്പുകാരായതാണ് ചെന്നിത്തലയുടെ കരുത്ത്. ഭരണം നഷ്ടപെട്ടതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ ഒന്നാമനായി വിഎം സുധീരന്‍ മാറിക്കഴിഞ്ഞത് ഗ്രൂപ്പുകളുടെ ഉറക്കം കെടുത്തുന്നുണ്ട്. കെ മരളീധരനെ പ്രതിപക്ഷ നേതാവാക്കാനുള്ള ശ്രമവും അണിയറയില്‍ നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+