ഇടതുമന്നണി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ആര്‍ ബാലകൃഷണപിള്ള
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ആര്‍ ബാലകൃഷ്ണപിള്ള. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എകെജി സെന്ററില്‍ നടത്തിയ സീറ്റ് വിഭജനചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിനെ താഴെയിറക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി സെക്രട്ടറി ശരണ്യ മനോജിനൊപ്പമായിരുന്നു ബാലകൃഷ്ണപിള്ള എകെജി സെന്ററിലെത്തിയത്. എത്ര സീറ്റാണ് കേരള കോണ്‍ഗ്രസ് ബി യ്ക്ക് വിട്ടു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നത് അദ്ദേഹം വ്യക്തമാക്കിയില്ല. പത്തനാപുരത്ത് ഗണേഷ് കുമാര്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പാണെങ്കിലും ബാലകൃഷ്ണ പിള്ളയുടെ സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനമായിട്ടില്ല.

കൊല്ലം ജില്ലയിലെ ഏതു സീറ്റില്‍ വേണമെങ്കിലും മത്സരിക്കാമെന്നാണ് പിളള നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഉറച്ച സീറ്റ് ഇടതുപക്ഷം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ സാധ്യതയില്ല. ഒരു സീറ്റുമാത്രം കേരള കോണ്‍ഗ്രസിന് നല്‍കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനമെന്നറിയുന്നു.
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് ഇടതുപക്ഷം മികച്ച വിജയം നേടിയിരുന്നു. സിപിഎമ്മിന്റെ കോട്ടയായി കരുതപ്പെടുന്ന ജില്ലയാണ് കൊല്ലം. അതുകൊണ്ടുതന്നെ ഘടക കക്ഷികള്‍ക്ക് സീറ്റുകള്‍ വിട്ടുകൊടുക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പത്തനാപുരത്ത് ഗണേഷ് കുമാറിന്റെ വിജയം ഏറക്കുറെ ഉറപ്പാണെന്നിരിക്കെ ജയസാധ്യതയില്ലാത്ത മറ്റൊരു മണ്ഡലംകൂടി കേരള കോണ്‍ഗ്രസിന് നല്‍കാനും സാധ്യതയുണ്ട്.












Click it and Unblock the Notifications