ജെഎസ്എസ് ഒറ്റയ്ക്ക് മത്സരിക്കരുതെന്ന് കോടിയേരി; ആലോചിക്കട്ടേയെന്ന് ഗൗരിയമ്മ
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ.എസ്.എസ്. ഒറ്റയ്ക്ക് മത്സരിക്കരുതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കെ.ആര്. ഗൗരിയമ്മയോട് അഭ്യര്‍ത്ഥിച്ചു. ഗൗരിയമ്മയുടെ ചാത്തനാട്ടുള്ള വീട്ടില്‍ നേരിട്ടെത്തിയാണ് കോടിയേരിയുടെ അഭ്യര്‍ത്ഥന. എന്നാല്‍, ആലോചിക്കട്ടേയെന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി.
എല്‍.ഡി.എഫ്. സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ആറു സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെ.എസ്.എസ്. തീരുമാനിച്ചത്. ഇതില്‍ നിന്ന് ഗൗരിയമ്മയെ പിന്തിരിപ്പിക്കാനായി സി.പി.എം. നേതാക്കള്‍ പലവട്ടം ചാത്തനാട്ടുള്ള വീട്ടിലെത്തി. തോമസ് ഐസക് മൂന്നു തവണയാണ് ഗൗരിയമ്മയെ അനുനയിപ്പിക്കാനായെത്തിയത്.

ഗൗരിയമ്മ നിലപാടില്‍ ഉറച്ചു നിന്നു. ഇതോടെ എം.എ. ബേബിയുമെത്തി. ഒടുവിലാണ് അനുനയ നീക്കവുമായി സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടെത്തിയത്. അടച്ചിട്ട മുറിയില്‍ ഗൗരിയമ്മയും കോടിയേരിയുമായി ഏറെ നേരം ചര്‍ച്ച നടത്തി. എന്നാല്‍, പതിവില്‍ നിന്ന് വ്യത്യസ്തമായി ഗൗരിയമ്മ അല്പനം മൗനത്തിലായിരുന്നു. ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് മാത്രമായിരുന്നു കോടിയേരി ആവശ്യപ്പെട്ടത്.
ഗൗരിയമ്മയ്ക്കും ഗൗരിയമ്മയോടൊപ്പമുള്ളവര്ക്കും വേണ്ട പരിഗണന നല്‍കാമെന്ന് കോടിയേരി പറഞ്ഞു. എന്നാല്‍, ഇതിന് വ്യക്തമായ മറുപടി ഗൗരിയമ്മ നല്‍കിയില്ല. കോടിയേരി പ്രതീക്ഷയോടെയാണ് പോയിട്ടുള്ളത്. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞെങ്കിലും വെള്ളിയാഴ്ച ചേര്‍ന്ന ജെ.എസ്.എസ്. സെന്റര്‍ ഇതുസംബന്ധിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ല.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications