കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎസ്എസ് ഒറ്റയ്ക്ക് മത്സരിക്കരുതെന്ന് കോടിയേരി; ആലോചിക്കട്ടേയെന്ന് ഗൗരിയമ്മ

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ.എസ്.എസ്. ഒറ്റയ്ക്ക് മത്സരിക്കരുതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കെ.ആര്‍. ഗൗരിയമ്മയോട് അഭ്യര്‍ത്ഥിച്ചു. ഗൗരിയമ്മയുടെ ചാത്തനാട്ടുള്ള വീട്ടില്‍ നേരിട്ടെത്തിയാണ് കോടിയേരിയുടെ അഭ്യര്‍ത്ഥന. എന്നാല്‍, ആലോചിക്കട്ടേയെന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി.

എല്‍.ഡി.എഫ്. സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ആറു സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെ.എസ്.എസ്. തീരുമാനിച്ചത്. ഇതില്‍ നിന്ന് ഗൗരിയമ്മയെ പിന്‍തിരിപ്പിക്കാനായി സി.പി.എം. നേതാക്കള്‍ പലവട്ടം ചാത്തനാട്ടുള്ള വീട്ടിലെത്തി. തോമസ് ഐസക് മൂന്നു തവണയാണ് ഗൗരിയമ്മയെ അനുനയിപ്പിക്കാനായെത്തിയത്.

gouriyamma

ഗൗരിയമ്മ നിലപാടില്‍ ഉറച്ചു നിന്നു. ഇതോടെ എം.എ. ബേബിയുമെത്തി. ഒടുവിലാണ് അനുനയ നീക്കവുമായി സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടെത്തിയത്. അടച്ചിട്ട മുറിയില്‍ ഗൗരിയമ്മയും കോടിയേരിയുമായി ഏറെ നേരം ചര്‍ച്ച നടത്തി. എന്നാല്‍, പതിവില്‍ നിന്ന് വ്യത്യസ്തമായി ഗൗരിയമ്മ അല്‍പനം മൗനത്തിലായിരുന്നു. ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് മാത്രമായിരുന്നു കോടിയേരി ആവശ്യപ്പെട്ടത്.

ഗൗരിയമ്മയ്ക്കും ഗൗരിയമ്മയോടൊപ്പമുള്ളവര്‍ക്കും വേണ്ട പരിഗണന നല്‍കാമെന്ന് കോടിയേരി പറഞ്ഞു. എന്നാല്‍, ഇതിന് വ്യക്തമായ മറുപടി ഗൗരിയമ്മ നല്‍കിയില്ല. കോടിയേരി പ്രതീക്ഷയോടെയാണ് പോയിട്ടുള്ളത്. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞെങ്കിലും വെള്ളിയാഴ്ച ചേര്‍ന്ന ജെ.എസ്.എസ്. സെന്റര്‍ ഇതുസംബന്ധിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ല.

English summary
Kerala Assmebly Election 2016: See what Koiyeri asks KR Gowri Amma and how did she reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X