കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനതായ വികസനം ലക്ഷ്യം വെക്കുന്ന ഇടതു മുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി:അമ്പരപ്പിക്കുന്നതാണിവ...

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ തനതായ വികസനം ലക്ഷ്യം വെക്കുന്ന ഇടതു മുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി. വേണം നമുക്കൊരു പുതു കേരളം മതനിരപേക്ഷ, അഴിമതിരഹിത വികസിത കേരളം എന്ന ലക്ഷ്യവുമായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് പ്രകടന പത്രിക ഔദ്യോദികമായി പുറത്തിറക്കിയത്. 35 ഇന കര്‍മ പദ്ധതികളും ഇവ നടപ്പിലാക്കാന്‍ 600 നിര്‍ദേശങ്ങളും അടങ്ങിയതാണ് പ്രകടന പത്രിക.

ഇത്തവണത്തെ ഇടതുമുന്നണി പ്രകട പത്രികയില്‍ ബാറുകള്‍ പൂട്ടില്ല എന്ന നിലപാടിലാണ്. ബിയര്‍, വൈന്‍, പാര്‍ലറുകള്‍ എന്ന പേരില്‍ ബാറുകള്‍ ഇപ്പോഴുമുണ്ട്. ഇതേ സമയം മദ്യത്തിനെതിരായ നിലപാട് മറ്റ് ലഹരി വസ്തുക്കളോടും വേണമെന്ന് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് 25 ലക്ഷം പേര്‍ക്ക് ജോലിയാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്.

ഇതിനായി പുതിയ വ്യവസായങ്ങളും ആധുനിക കൃഷിയും അതിവേഗത്തില്‍ വളരണമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ഇതേ സമയം പരമ്പരാഗത മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ സാമൂഹിക സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും പ്രകടന പത്രികയില്‍ പറയുന്നുണ്ട്. സ്വപ്‌ന സാക്ഷാത്കാരത്തിന് ഒട്ടേറെ പദ്ധതികളും ലക്ഷ്യവുമായാണ് ഇടതു മുന്നണി തിരഞ്ഞെടുപ്പിനായി തയാറെടുക്കുന്നത്.

25 ലക്ഷം പേര്‍ക്ക് തൊഴില്‍

25 ലക്ഷം പേര്‍ക്ക് തൊഴില്‍

ഐടി, ടൂറിസം മേഖലകളിലും ഇലക്ട്രോണിക്‌സ് തുടങ്ങി ആധുനിക വ്യവസായ മേഖലകളില്‍ അഭ്യസ്ത വിദ്യരായ യുവതി യുവാക്കള്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് 10 ലക്ഷം തൊഴിലവസം ഉണ്ടാക്കും. ഇതേ സമയം കൃഷി, കെട്ടിട നിര്‍മാണം, വാണിജ്യം, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിലായി 15 ലക്ഷം തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്.

സ്റ്റാര്‍ട്ട് വില്ലേജുകള്‍

സ്റ്റാര്‍ട്ട് വില്ലേജുകള്‍

വര്‍ഷം തോറും 1000 നൂതന ആശങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം പ്രോത്സാഹനം ഇതില്‍ 250 എണ്ണത്തിന് ഒരു കോടി രൂപ വീതം ഈടില്ലാത്ത വായ്പ എന്നിങ്ങനെയാണ്.

ഐടി പാര്‍ക്ക്

ഐടി പാര്‍ക്ക്

കേരളത്തിലെ ഐടി പാര്‍ക്ക് വിസ്്തൃതി 1.3 കോടി ചതുരശ്ര അടിയില്‍ നിന്ന് 2.3 കോടി ചതുരശ്ര അടിയായി വര്‍ധിപ്പിക്കും. ഇതുവഴി 2.5 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

വിദേശ ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും

വിദേശ ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും

കേരളത്തില്‍ വരുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഇതിലൂടെ നാലുലക്ഷം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കും.

വൈദ്യതി ഉത്പാദനം

വൈദ്യതി ഉത്പാദനം

1200 മെഗാവാട്ട് ശേഷിയുള്ള തെര്‍മ്മല്‍ നിലയം, 1000 മെഗാവാട്ട് സോളാര്‍ വൈദ്യുതി എന്നി നിലകളില്‍ ഉല്‍പാദന ശേഷി കൈവരിക്കും.

ഭക്ഷ്യ സുരക്ഷ

ഭക്ഷ്യ സുരക്ഷ

അരിശ്രീ പദ്ധതി വഴി നെല്‍കൃഷി മൂന്നു ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കും. ഭക്ഷ്യ വസ്തുക്കളിലെ മായം ചേര്‍ക്കല്‍ തടയാനും ഗുണനിലവാരം ഉറപ്പു വരുത്താനും കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തും.

ആരോഗ്യ മേഖല

ആരോഗ്യ മേഖല

മൂന്നു മെഡിക്കല്‍ കോളേജുകളെ എയിംസ് നിലവാരത്തില്‍ ഉയര്‍ത്തും.ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള ലാബും കാത്ത് ലാബും താലൂക്ക് ആശുപത്രി വരെ സ്ഥാപിക്കും.

പ്രവാസികള്‍

പ്രവാസികള്‍

പ്രവാസി വികസന നിധി ആരംഭിക്കും. പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചു വരുന്നവര്‍ക്ക് വിപുലമായ പുനരധിവാസ പദ്ധതി ആവിഷ്‌കരിക്കും.

 പാര്‍പ്പിടം

പാര്‍പ്പിടം

ഭൂരഹിതര്‍ക്കും കിടപ്പാടം ലഭ്യമാക്കും. അഞ്ചു വര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വീട് ഉറപ്പു വരുത്തും. ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി ലഭ്യമാക്കും.

English summary
assembly election LDF manifesto out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X