Get Updates
Get notified of breaking news, exclusive insights, and must-see stories!

സികെ ജാനുവിനെ വളര്‍ത്തിയത് ഇടതുപക്ഷമാണെന്ന് എംഎ ബേബി: പറയുന്നത് ഇങ്ങനെ

കോഴിക്കോട്; ഗോത്രമഹാസഭ നേതാവ് സികെ ജാനുവിനെ വളര്‍ത്തിയെടുത്തത് ഇടതുപക്ഷമാണെന്ന അവകാശവാദവുമായി എംഎ ബേബി. അരികു വത്കരിക്കപ്പെട്ടവരില്‍ നിന്ന് ഒരു സ്ത്രീ രാഷ്ട്രീയമായി ഉയര്‍ന്നു വന്നതില്‍ ഏറെ സന്തോഷിച്ചിരുന്നു.

ഇതേ സമയം ദളിതരെ കൂട്ടകൊല ചെയ്യുന്നവരോടപ്പമാണ് ജാനുവെന്നും എം എ ബേബി വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ബംഗാളിലെ കോണ്‍ഗ്രസ് കൂട്ടൂക്കെട്ടുകളും മുമ്പ് ജനപക്ഷമായുള്ള ഇടതുപക്ഷത്തിന്റെ ബന്ധവുമെല്ലാം ചര്‍ച്ചയാകുമ്പോള്‍ തന്നെ ജാനുവിന്റെ എന്‍ഡിഎ പ്രവേശനത്തെ ന്യായീകരിക്കാനാവില്ലെന്ന് എംഎ ബേബിയുടെ നിലപാട്.

ma-baby

ഇതേ സമയം തിരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും ബിജെപിയുമായി ഉമ്മന്‍ ചാണ്ടി ഒത്തുക്കളി നടത്താന്‍ ധാരണയുണ്ടെന്നും എംഎ ബേബി ആരോപിച്ചു.

ഇരുമുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ അടിച്ചമര്‍ത്തുന്നത് കൊണ്ടാണ് പുതിയ പാര്‍ട്ടിയുമായി രംഗത്തു വന്നതെന്നു സികെ ജാനു വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+