തൃശൂരില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പത്മജ വേണുഗോപാല്‍
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കല്‍ പുരോഗമിക്കവെ തൃശൂരില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് പത്മജ വേണുഗോപാല്‍ രംഗത്തെത്തി. തൃശൂരില്‍ വരത്തന്മാരെ സ്ഥാനാര്‍ഥികളായി അംഗീകരിക്കില്ലെന്ന മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പത്മജ രംഗത്തെത്തിയത്.
ആറും ഏഴും തവണ മത്സരിച്ചു വിജയിച്ചവര്‍ മാറി നില്‍ക്കണമെന്ന് പത്മജ വ്യക്തമാക്കി. ആറും ഏഴും തവണ വിജയിച്ചവര്‍ പുതുമുഖങ്ങള്‍ക്ക് വഴി മാറിക്കൊടുക്കണം. തുടര്‍ച്ചയായി മത്സരിച്ചു ജയിക്കുന്നത് അയോഗ്യതയല്ലെങ്കിലും ചെറുപ്പക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ അവസരം നല്‍കണമെന്ന് പത്മജ വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം ഉണ്ടെങ്കിലും അക്കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി പറഞ്ഞാല്‍ ഏതു മണ്ഡലത്തിലും മത്സരിക്കും. എന്നാല്‍ ജനപിന്തുണ കൂടുതലുള്ളതുകൊണ്ടും അച്ഛനോടുള്ള വൈകാരികമായ അടുപ്പമുള്ളതുകൊണ്ടും തൃശൂരാണ് താത്പര്യം. ഇക്കാര്യം പാര്‍ട്ടിയെ അറിയിക്കുമെന്നും പത്മജ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കണം. കെപിസിസി ഭാരവാഹിത്വത്തിലേക്ക് കൂടുതല്‍ വനിതകളെത്തിയതു പോലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലും കൂടുതല്‍ വനിതാ സ്ഥാനാര്‍ഥികളെ ഉള്‍ക്കൊള്ളിക്കുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം നേടുമെന്നും പത്മജ പറഞ്ഞു.












Click it and Unblock the Notifications