കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സോമാലിയ'യില്‍ മൗനം; മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ച് മോദി

  • By Anwar Sadath
Google Oneindia Malayalam News

തൃപ്പൂണിത്തുറ: കേരളത്തെ സൊമാലിയയോട് ഉപമിച്ച് പുലിവാല് പിടിച്ച പ്രധാനമന്ത്രി തൃപ്പൂണിത്തുറയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസ്ഥാനത്തെ ഇടതു വലതു മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ചു. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും വികസനത്തിന്റെ പാതയിലായിരിക്കുമ്പോള്‍ കേരളത്തെ ഇരു മുന്നണികളും വിഡ്ഢികളാക്കുന്നുവെന്ന് മോദി ആരോപിച്ചു.

ഇടതുപക്ഷം ഭരിച്ച സംസ്ഥാനങ്ങള്‍ ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്. ദുരിതവും സംഘര്‍ഷവും മാത്രമാണ് അവിടെയുള്ളത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാവട്ടെ എന്തും തുടങ്ങുന്നത് അഴിമതിയിലാണെന്നും മോദി പരിഹസിച്ചു. കേന്ദ്രസര്‍ക്കാറിന്റെ അഴിമതി കഥകളാണ് രണ്ട് വര്‍ഷം മുമ്പുള്ള പത്രങ്ങളില്‍ നിറഞ്ഞത്. കേന്ദ്രത്തില്‍ കല്‍ക്കരിയിലും കേരളത്തിലും സോളാറിലുമാണ് അഴിമതി നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

narendramodi

ബിജെപി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മാന്യമായ സ്ഥാനം നല്‍കുമ്പോള്‍ എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ അവര്‍ക്കു താല്‍പ്പര്യമുള്ള ഉദ്യോഗസ്ഥരെ മാത്രമാണ് ഭരണനിര്‍വഹണത്തില്‍ പങ്കാളികളാക്കുന്നത്. സംസ്ഥാനത്ത് എന്‍.ഡി.എ ഭരണത്തിലേറിയാല്‍ അര്‍ഹിക്കുന്ന പരിഗണന ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.

ലിബിയയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഒന്‍പതു പേരെ രക്ഷപെടുത്തിയത് കേന്ദ്ര സര്‍ക്കാരാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ ബിജെപിയെ പിന്തുണച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ പിന്തുണയ്ക്കണമെന്നും മോദി പറഞ്ഞു. അതേസമയം, പ്രസംഗത്തില്‍ ഒരിടത്തും കഴിഞ്ഞദിവസം പരാമര്‍ശിച്ച് വിവാദമായ സൊമാലിയ കടന്നുവന്നതേയില്ല.

English summary
assembly election; PM Modi at a Public Meeting at Thrippunithura.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X