ഉമ്മന്‍ ചാണ്ടിയുടെ മികവ് ചോരുന്നു; ചെന്നിത്തല പ്രതിപക്ഷ നേതാവാകും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയുണ്ടായതോടെ ഇതുവരെ തന്ത്രങ്ങളുടെ രാജാവ് എന്നറിയപ്പെട്ടിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മികവ് കോണ്‍ഗ്രസില്‍ ഇല്ലാതാകുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ പ്രതിപക്ഷ നേതാവാകാന്‍ താന്‍ ഇല്ലെന്ന് മുഖ്യമന്ത്രി ഹൈക്കമാന്റിനെ അറിയിച്ചു. ഇതോടെ രമേശ് ചെന്നിത്തലയാകും പ്രതിപക്ഷ നേതാവ്.
തോല്‍വിയുടെ ഉത്തരവാദിത്വം എറ്റെടുത്താണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കോണ്‍ഗ്രസിനോ ഇനി ഒരുപക്ഷേ യുഡിഎഫിനോ കരകയറാന്‍ പറ്റാത്തവിധം കേരളത്തില്‍ ഉണ്ടായ തോല്‍വിയുടെ പ്രധാന ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന് കോണ്‍ഗ്രസിനകത്തും സംസാരമുണ്ടായിക്കഴിഞ്ഞു. നേതൃസ്ഥാനത്തും താഴേതട്ടിലും സ്ഥാന ചലനങ്ങളുണ്ടാകുമെന്നും ഉറപ്പാണ്.

അഴിമതിക്കാരെ മുഖ്യമന്ത്രി സംരക്ഷിച്ചതാണ് തിരിച്ചടിയുടെ പ്രധാന കാരണമെന്ന് നേതാക്കള്‍ പറയുന്നു. അഴിമതിക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ വന്‍ ആഘാതമുണ്ടാകുമെന്ന് എകെ ആന്റണിയും, വിഎം സുധീരനും നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ കെ ബാബു ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കുകയും അവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന് വാശിപിടിക്കുകയും ചെയ്തത് ഉമ്മന്‍ ചാണ്ടിയാണ്.
ഗാര്‍ഹിക പീഡന പരാതിയുയര്‍ന്ന ടി സിദ്ദിഖിനെ കുന്നമംഗലത്ത് മത്സരിപ്പിച്ചതും ഉമ്മന്‍ ചാണ്ടിയാണ്. ഉമ്മന്‍ ചാണ്ടിയുടെ ആര്‍എസ്എസ്സിനോടുള്ള മൃദു സമീപനവും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണി പ്രധാനമായും പ്രചരണം നടത്തിയതെന്നതും ശ്രദ്ധേയമാണ്. ഉമ്മന്‍ ചാണ്ടിയുടെ നിലപാടുകള്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിനകത്തും യുഡിഎഫിനകത്തും വലിയ ഒച്ചപ്പാടുണ്ടാക്കുമെന്നുറപ്പാണ്.












Click it and Unblock the Notifications