കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറഞ്ഞ വാക്ക് ഒരിക്കലും മാറ്റാത്ത സിപിഎം, പത്രികയിലെ വാഗ്ദാനങ്ങള്‍ 1996 മുതല്‍ നല്‍കുന്നത്!

  • By Desk
Google Oneindia Malayalam News

വേണം നമുക്കൊരു പുതു കേരളം മതനിരപേക്ഷ, അഴിമതിരഹിത വികസിത കേരളം എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ ഇടതു മുന്നണി പ്രകടന പത്രിക പുറത്തിറക്കിയ. കേരളത്തിന്റെ തനതായ വികസനമാണ് ലക്ഷ്യം. 35 ഇന കര്‍മ പദ്ധതികളും ഇവ നടപ്പിലാക്കാനുള്ള 600 നിര്‍ദേശങ്ങളുമായി എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പുറത്തിറക്കിയ പ്രകടന പത്രിക ഒരുപാട് കയ്യടി നേടുകയും ചെയ്തു.

ഇടതുമുന്നണിയുടെ പ്രകടനപത്രിക വിശദമായി ഇവിടെ വായിക്കാം

എന്നാല്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് സി പി എം ഇത്തവണയും പറയുന്നത് എന്നാണ് ഇടതുമുന്നണിയുടെ പത്രികയെ സോഷ്യല്‍ മീഡിയ കളിയാക്കുന്നത്. ഇ കെ നായനാരുടെ കാലത്ത് 10 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്നായിരുന്നു വാഗ്ദാനമെങ്കില്‍ ഇത്തവണ അത് 25 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്നായിട്ടുണ്ട്. വരുന്ന അഞ്ച് വര്‍ഷം കൊണ്ടാണ് 25 ലക്ഷം പേര്‍ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ തൊഴില്‍ കൊടുക്കാന്‍ പോകുന്നത്.

cpm-flag

1996 ല്‍ ഇടതുമുന്നണി വാഗ്ദാനം ചെയ്ത മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സംവരണം എന്ന വാഗ്ദാനം 2016ലും കാണാം. അത്തവണ മാത്രമല്ല, 2006 ലും ഇതേ വാഗ്ദാനം നല്‍കി എല്‍ ഡി എഫ് ജയിച്ചെങ്കിലും വാഗ്ദാനം വാഗ്ദാനമായിത്തന്നെ അവശേഷിക്കുന്നു. 1977 ന് മുമ്പ് കൈവശാവകാശമുള്ളവര്‍ക്കെല്ലാം പട്ടയം എന്നതാണ് 20 വര്‍ഷം മുമ്പുള്ള മറ്റൊരു വാഗ്ദാനം. രണ്ട് തവണ ഇതിനിടയില്‍ എല്‍ ഡി എഫ് ഭരണത്തില്‍ വന്നിരുന്നു എന്നോര്‍ക്കണം.

<strong>തനതായ വികസനം ലക്ഷ്യം വെക്കുന്ന ഇടതു മുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി</strong>തനതായ വികസനം ലക്ഷ്യം വെക്കുന്ന ഇടതു മുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി

2006 ല്‍ പറഞ്ഞ എല്ലാവര്‍ക്കും വീട് എന്ന വാഗ്ദാനം ഇത്തവണയും പത്രികയിലുണ്ട്. 2006 ല്‍ പറഞ്ഞത് എല്ലാവര്‍ക്കും വൈദ്യുതി കണക്ഷന്‍ എന്നാണ്. പക്ഷേ ഇത്തവണ ഇതല്‍പം കുറച്ചിട്ടുണ്ട്, പകരം എല്ലാ വീടുകളിലും വൈദ്യുതി കണക്ഷന്‍ എന്നാണ് ഇത്തവണ. വാഗ്ദാനങ്ങളിലെ ഈ ആവര്‍ത്തനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇടതുമുന്നണിയുടെ പ്രകടനപത്രിക ഉജ്വലമാണ് എന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്നത്.

English summary
Kerala assembly election 2016: Social media response to LDF manifesto
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X