കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറന്മുളയില്‍ വീണാ ജോര്‍ജ്; കൊല്ലത്ത് മുകേഷും എല്‍ഡിഎഫ് പട്ടികയില്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തില്‍ മാധ്യമപ്രവര്‍ത്ത വീണാ ജോര്‍ജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റാണ് വീണയുടെ പേര് മുന്നോട്ടുവെച്ചത്. നേരത്തെ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണ പിള്ള ആറന്മുളയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിലവില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പ്രവര്‍ത്തിക്കുന്ന വീണ ആദ്യം മനോരമ ന്യൂസിലും പിന്നീട് ദീര്‍ഘകാലം ഇന്ത്യാവിഷനിലും പ്രവര്‍ത്തിച്ചിരുന്നു. ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറിയുടെ ഭാര്യയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ തലവന്‍ നികേഷ് കുമാര്‍ അഴീക്കോട് മണ്ഡലത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുന്നുണ്ട്.

veena-george

അതിനിടെ, കൊല്ലത്ത് മുകേഷിനെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിക്കുമെന്ന വാര്‍ത്തയും പുറത്തുവന്നു. മികച്ച ജന പിന്തുണയാണ് കൊല്ലത്ത് മുകേഷിനുള്ള അനുകൂല ഘടകം. കമ്മ്യൂണിസ്റ്റു കുടുംബം, നാടക ആചാര്യന്‍ ഒ. മാധവന്റെ മകന്‍, സംഗീത നടാക അക്കാദമി മുന്‍ ചെയര്‍മാന്‍ എന്നതും മുകേഷിന് അനുകൂലമായി.

പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ എസ്എഫ്‌ഐ നേതാവിനെ രംഗത്തിറക്കാനാണ് സി.പി.എം തീരുമാനം. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായ ജെയ്ക് സി. തോമസ് ആകും ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. സിന്ധുജോയി, സുജ സൂസന്‍ ജോര്‍ജ്ജ്, ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയ യുവനേതാക്കളെയാണ് മുന്‍പ് സി.പി.എം ഇവിടെ പരീക്ഷിച്ചിട്ടുള്ളത്.

English summary
Assembly election; veena george to contest aranmula
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X