കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടിയും കൂട്ടരും പൂജപ്പുരയിലേക്ക്? സംഭവം ഗുരുതരം തന്നെ, വിഎസ് വെളിപ്പെടുത്തുന്നു

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയ ഗെയിംസ് അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൂജപ്പുര ജയിലില്‍ പോകേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇതേ സമയം സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ തൊടുത്തുവിട്ടതല്ലാതെ ഒന്നു പോലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇരുവരും. നിയമസഭയ്ക്ക് അകത്തും പുറത്തും ഒട്ടേറെ ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും തെളിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൂജപ്പുരയിലേക്ക്

പൂജപ്പുരയിലേക്ക്

ദേശീയ ഗെയിംസ് അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൂജപ്പുര ജയിലിലേക്ക് പോകേണ്ടി വരുമെന്ന് വി എസ് അച്യുതാനന്ദന്‍.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എല്‍ഡി എഫ് സ്ഥാനാര്‍ത്ഥി കടകം പള്ളി സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ഉമ്മന്‍ചാണ്ടി മാത്രമല്ല

ഉമ്മന്‍ചാണ്ടി മാത്രമല്ല

അഴിമതി നടത്തിയതിന് ഉമ്മന്‍ ചാണ്ടി മാത്രമല്ല, മറ്റുള്ളവരും പൂജപ്പുര ജയിലിലേക്ക് പോകേണ്ടി വരുമെന്ന് വി എസ് പറഞ്ഞു.

വിട്ടുകൊടുക്കാതെ മുഖ്യമന്ത്രി

വിട്ടുകൊടുക്കാതെ മുഖ്യമന്ത്രി

വി എസിന്റെ രൂക്ഷവിമര്‍ശനത്തിന് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തു വന്നു.

തെളിയിച്ചില്ല

തെളിയിച്ചില്ല

സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ ഒന്നുപോലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 ഭരണ പക്ഷത്തെ കുറിച്ച് ഒന്നു പറയാനില്ല

ഭരണ പക്ഷത്തെ കുറിച്ച് ഒന്നു പറയാനില്ല

യുഡി എഫ് സര്‍ക്കാരിനെ കുറിച്ച് പ്രതിപക്ഷത്തിന് ഒന്നു പറയാനില്ലാത്തതുകൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അകത്തും പുറത്തും

അകത്തും പുറത്തും

നിയമസഭയ്ക്ക് അകത്തു പുറത്തും പ്രതിപക്ഷം ഒട്ടേറെ ആക്ഷേപങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ ഒന്നുപോലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു.

English summary
assembly election vs talks about udf government curreption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X