കോഴിക്കോട്ടെ ബിജെപി... അത് കോഴിക്കൂട്ടിലെ ബിജെപിയല്ല, പാലക്കാട് പൊളിച്ചടുക്കും
ബിജെപി/ആര്‍എസ്എസ്-സിപിഎം ബലാബലം നടക്കുന്ന സ്ഥലം ഏതെന്ന് ചോദിച്ചാല്‍ കണ്ണൂര്‍ എന്നായിരിയ്ക്കും മിക്കവരുടേയും ഉത്തരം. എന്നാല്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ബിജെപിയ്ക്ക് കണ്ണൂരില്‍ വലിയ സ്വാധീനമൊന്നും ഉണ്ടാകാറില്ല.
എന്നാല്‍ കോഴിക്കോട് ജില്ല അങ്ങനെയല്ല. പ്രത്യേകിച്ച് കോഴിക്കോട് നോര്‍ത്ത് മണ്ഡലം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒന്നുമല്ലാതിരുന്ന ബിജെപി, ഇത്തവണത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അതി ശക്തമായ കാഴ്ചയാണ് കണ്ടത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ മാത്രം മുപ്പതിനായിരത്തോളം വോട്ടുകള്‍ ബിജെപി നേടിയിട്ടുണ്ട്. കോഴിക്കോട് ഇങ്ങനെ ആണെങ്കില്‍ പാലക്കാട്ടെ സ്ഥിതി അതിലും ഗംഭീരമാണ്.

കോഴിക്കോടന്‍ കാറ്റ്
ഇത്തവണ ബിജെപി പ്രതീക്ഷ അര്‍പ്പിയ്ക്കുന്ന പ്രധാന മണ്ഡലങ്ങളില്‍ ഒന്നാണ് കോഴിക്കോട് നോര്‍ത്ത്. കഴിഞ്ഞ രണ്ട് തവണയും സിപിഎമ്മിന്റെ എ പ്രദീപ് കുമാര്‍ ആയിരുന്നു ഇവിടെ ജയിച്ചത്.

ബിജെപിയുടെ വോട്ട്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തീരെ നിരാശാഭരിതമായിരുന്നു ബിജെപിയുടെ പ്രകടനം. സ്ഥാനാര്‍ത്ഥിയായ പി രഘുമാഥിന് സ്വന്തമാക്കാനായത് വെറും 9894 വോട്ടുകള്‍ മാത്രം.

മാറി മറിയുന്നു
നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ലോക്‌സഭ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും നടന്നു. പടിപടിയായി ബിജെപിയുടെ ഉയര്‍ച്ചയും.

ലോക്‌സഭില്‍
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സികെ പത്മനാഭനായിരുന്നു ബിജെപിയുടെ കോഴിക്കോട് സ്ഥാനാര്‍ത്ഥി. ഒരു ലക്ഷത്തിലധികം വോട്ടുകള്‍ ഇദ്ദേഹം സ്വന്തമാക്കി.

തദ്ദേശം
തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് ബിജെപി കാഴ്ചവച്ചത്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ മാത്രം ബിജെപിയ്ക്ക് മുപ്പതിനായിരത്തിലധികം വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ കാര്യമായി സീറ്റ് നേടാനൊന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ല.

കെപി ശ്രീശന്‍
കോഴിക്കോട് നോര്‍ത്ത് മണ്ഡലം ലക്ഷ്യമിട്ട് ഇത്തവണ പല ബിജെപി നേതാക്കളും രംഗത്തുണ്ടായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ലക്ഷ്യമിട്ട മണ്ഡലത്തില്‍ പക്ഷേ സംസ്ഥാന വൈസ് പ്രസിഡന്റ് കെപി ശ്രീശനാണ് നറുക്ക് വീണത്.

പാലക്കാട്ടെ ബിജെപി
കഴിഞ്ഞ കുറച്ച് കാലമായി പാലക്കാട് ജില്ലിയില്‍ ബിജെപി ശക്തി തെളിയിച്ചുകൊണ്ടിരിയ്ക്കുകയാണ്. കഴിഞ്ഞ രണ്ട് തവണയും പാലക്കാട് നഗരസഭയില്‍ പ്രധാനകക്ഷി ബിജെപി തന്നെ ആയിരുന്നു. ഇത്തവണ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി

ലോക്‌സഭയില്‍
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍ ആയിരുന്നു ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം വോട്ടുകള്‍ ശോഭാ സുരേന്ദ്രന്‍ ഇവിടെ പിടിച്ചു.

ഇത്തവണ ആര്?
ശോഭ സുരേന്ദ്രന്‍ തന്നെ ഇത്തവണ പാലക്കാട് നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications