കോഴിക്കോട് നോര്‍ത്ത് ഇടതിന്
കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ നോര്‍ത്ത് മണ്ഡലം ഇത്തവണ ഇടതിനൊപ്പം നിന്നു. സിപിഎം സ്ഥാനാര്‍ത്ഥി എ.പ്രദീപ് കുമാര്‍ 27873 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ അഡ്വ.പി എം സുരേഷ് ബാബുവിനെ പരാജയപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥി കെ. പി ശ്രീധരന് 29860 വോട്ടുകള്‍ ലഭിച്ചു. ബി ജെപി സീനിയര്‍ നേതാക്കളിലൊരാളാണ് കെ.പി ശ്രീശന്‍.

2011 ലെ തിരഞ്ഞെടുപ്പിലും എ പ്രദീപ് കുമാര്‍ ഇതേ മണഡലത്തില്‍ നിന്നും വിജയിച്ചത് 9889 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് .യുഡിഎഫിലെ പി വി ഗംഗാധരനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.48125 വോട്ടുകളാണ് ഗംഗാധരനു ലഭിച്ചത്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും നിയമസഭ, കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനും ലീഡ് നല്‍കുന്നതു പതിവാക്കിയ കോഴിക്കോട് നോര്‍ത്തിലെ വോട്ടര്‍മാര്‍ ഇത്തവണ ആരെ ജയിപ്പിക്കുമെന്നത് ഇരുമുന്നണികള്‍ക്കും ഉറപ്പുണ്ടായിരുന്നില്ല.












Click it and Unblock the Notifications