കടുത്ത മത്സരത്തില്‍ ചിറ്റൂര്‍ എല്‍ഡിഎഫിനു തന്നെ
പാലക്കാട്: ഇടതിനും വലതിനും ഒരു പോലെ പ്രതീക്ഷ നല്‍കിയ മണ്ഡലമായിരുന്നെങ്കിലും ചിറ്റൂരില്‍ എല്‍ ഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കൃഷ്ണന്‍കുട്ടി 7285 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിലെ കെ.അച്യുതനെ പരാജയപ്പെടുത്തിയത്. അച്യുതന് 61985 വോട്ടുകള്‍ ലഭിച്ചു. ബി ജെ പി സ്ഥാനാര്‍ത്ഥി എം ശശികുമാറിന് 12537 വോട്ടുകളാണ് ലഭിച്ചത്. കൃഷ്ണന്‍കുട്ടിയുടെ രാഷ്ട്രീയരംഗത്തേക്കുള്ള കടന്നുവരവ് കോണ്‍ഗ്രസ്സിലൂടെ.

പിന്നീട് കോണ്‍ഗ്രസ് വിട്ട് ജനതാദളിലെത്തി. 1980, 82, 91 കാലഘട്ടത്തില്‍ ചിറ്റൂരിനെ പ്രതിനിധാനംചെയ്ത് നിയമസഭാംഗമായിരുന്നു. ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ തുടര്‍ച്ചയായി 17 വര്‍ഷം ചെയര്‍മാനും കെപിസിസി അംഗവുമാണ് അച്യുതന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 12330 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിലെ സുഭാഷ് ചന്ദ്രബോസിനെ അച്യുതന്‍ തോല്‍പ്പിച്ചത്.രണ്ടു
സ്ഥാനാര്‍ത്ഥികളും മണ്ഡലത്തിനു സുപരിചിതരായിരുന്നു.












Click it and Unblock the Notifications