എലത്തൂര്‍ എല്‍ഡിഎഫ് നിലനിര്‍ത്തി
കോഴിക്കോട്: എലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ ശശീന്ദ്രന്‍ 29057 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫ് സഥാനാര്‍ത്ഥി പി കിഷന്‍ചന്ദിനെ തോല്‍പ്പിച്ചു. കിഷന്‍ ചന്ദിന് 47330 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി വിവി രാജന് 29070 വോട്ടുകള്‍ ലഭിച്ചു. എലത്തൂര്‍ എംഎല്‍എ ആയ ശശീന്ദ്രന്‍ പാര്‍ട്ടി സീനിയര്‍ നേതാക്കളിലൊരാളായാണ് അറിയപ്പെടുന്നത്.2011 ലെ തിരഞ്ഞെടുപ്പില്‍ 14654 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശശീന്ദ്രന്‍ സോഷ്യലിസ്റ്റ് ജനത സ്ഥാനാര്‍ത്ഥി ഷെയ്ക്ക് പി ഹാരിസിനെ പരാജയപ്പെടുത്തിയത്.

ശശീന്ദ്രന്റെ മുഖ്യ എതിരാളിയായിരുന്ന കിഷന്‍ചന്ദ് മുന്‍ ഡെപ്യുട്ടിമേയറാണ് കിഷന്‍ചന്ദ്. ബിജെപി സംസ്ഥാനനേതാക്കളിലൊരാണ് വിവി രാജന്‍ .ജില്ലയില്‍ ബിജെപി യുടെ വളര്‍ച്ചയില്‍ മുഖ്യമരപങ്ക് വഹിച്ച രാജന്‍ 1992 മുതല്‍ 2001 വരെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്താണ് എലത്തൂര്‍ മണ്ഡലം പുതിയതായി രൂപവത്കരിച്ചത്. ഇടതുപക്ഷത്തിനു മുന്‍തൂക്കമുള്ള മണ്ഡലം ഇത്തവണ എങ്ങനെ ചിന്തിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്.












Click it and Unblock the Notifications