ഏറനാട് മണ്ഡലത്തില്‍ യുഡിഎഫിനു ജയം
മലപ്പുറം: ഏറനാട് മണ്ഡലത്തില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി പി കെ ബഷീര്‍ 12198 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെടി അബ്ദുറഹ്മാനു ലഭിച്ചത് 55838 വോട്ടുകളാണ്. ബിജെപി സ്ഥാനാര്‍ത്ഥി കെ പി ബാബുരാജിന് 6055 വോട്ടുകളും ലഭിച്ചു. മുസ്ലീംലീഗ നേതാവ് സീതഹാജിയുടെ മകനായ പി കെ ബഷീര്‍ നിലവില്‍ ഏറനാട് നിയോജക മണ്ഡലം എംഎല്‍എ ആണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി കെ ബഷീര്‍ 11246 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

യുഡിഎഫിലെ പി വി അന്‍വര്‍ ആയിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. 47452 വോട്ടുകളാണ് അന്‍വറിനു ലഭിച്ചത്. ബിജെപി യ്ക്ക് എല്‍ഡിഎഫിനേക്കാള്‍ വോട്ട് ലഭിക്കുകയും ചെയ്തിരുന്നു. വിജയ സാധ്യത കണക്കിലെടുത്താണ് മുന്‍ ലീഗുകാരനായ കെ.ടി.അബ്ദുറഹിമാനെ ഇത്തവണ ഇടതുപക്ഷം രംഗത്തിറക്കിയിരുന്നതെങ്കിലും ഫലം കണ്ടില്ല. പക്ഷേ ഏറനാട് മണ്ഡലത്തില്‍ എല്‍ഡിഎഫിന് വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനായി എന്നതില്‍ സംശയമില്ല.












Click it and Unblock the Notifications