കൊടുങ്ങല്ലൂരില്‍ എല്‍ ഡി എഫ്
തൃശൂര്‍: കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ സുനില്‍കുമാര്‍ 22719 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫിലെ കെപി ധനപാലനായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. 45118 വോട്ടുകളാണ് ധനപാലന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്‍ 32793 വോട്ടുകള്‍ നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്ന മണ്ഡലം ഇത്തവണ എല്‍ഡിഎഫിനൊപ്പം നിന്നത് അപ്രതീക്ഷിതമായിരുന്നു. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം ആദ്യമായി നടന്ന 2011ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ ടി.എന്‍. പ്രതാപനായിരുന്നു ജയം.

കെ. കരുണാകരന്റെ തട്ടകമായിരുന്ന മാള നിയോജകമണ്ഡലം കൊടുങ്ങല്ലൂര്‍ നഗരസഭാ പ്രദേശവുമായി ചേര്‍ത്താണ് പുതിയ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം നിലവില്‍ വന്നത്. ഇടതുപക്ഷത്തെ തുണച്ചിരുന്ന കൊടുങ്ങല്ലൂരും വലതുപക്ഷത്തെ തുണച്ചിരുന്ന മാളയും കൂടിച്ചേര്‍ന്നതോടെ മണ്ഡലത്തിലെ രാഷ്ടീയഗതി നിര്‍ണ്ണയിക്കുക എളുപ്പമല്ലാതായി. കെ കരുണാകരന്‍ മാള വിട്ടതോടെ മണ്ഡലം രണ്ടുവട്ടം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ തുണച്ചു. പഴയ മാള നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന മാള, അന്നമനട, കുഴൂര്‍, പൊയ്യ, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുകളും കൊടുങ്ങല്ലൂര്‍ നഗരസഭാ പ്രദേശങ്ങളും ചേര്‍ന്നതാണ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം.












Click it and Unblock the Notifications