കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോതമംഗലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണിജോണിന് കന്നിവിജയം

Google Oneindia Malayalam News

എറണാകുളം: കോതമംഗലം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന് കന്നിവിജയം. 19282 വോട്ടുകള്‍ക്കാണ് ആന്റണി യുഡിഎഫിലെ ടി യു കുരുവിളയെ പരാജയപ്പെടുത്തിയത്. 46185 വോട്ടുകളാണ് കുരുവിളയ്ക്കു ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി പി സി സിറിയക് 12926 വോട്ടുകള്‍ നേടി. എസ്എഫ് ഐയിലൂടെ രാഷ്ട്രീയരംഗത്തേയ്ക്കു പവേശിച്ച ആന്റണിയുടെ ആദ്യ നിയമസഭാതിരഞ്ഞെടുപ്പായിരുന്നു ഇത്. മുന്‍ മന്ത്രി ടി യു കുരുവിള നിലനിര്‍ത്തിയ മണ്ഡലമായിരുന്നു കോതമംഗലം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 12222 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം എല്‍ഡിഎഫിലെ സ്‌കറിയ തോമസിനെ പരാജയപ്പെടുത്തിയത്. ഇത് മൂന്നാം തവണയാണ് ആന്റണി നിയമസഭയിലേക്കു മത്സരിക്കുന്നത്. യാക്കോബായ സഭയ്ക്ക് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ നിര്‍ണായകമായിരുന്നെങ്കിലും മണ്ഡലം ഇത്തവണ ഇടതിനൊപ്പം നിന്നു.

antony-20

ഇടുക്കി ലോകസഭമണ്ഡലത്തിലാണ് ഈ നിയമസഭാമണ്ഡലം ഉള്‍പ്പെടുന്നത്. കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള എറണാകുളം ജില്ലയിലെ മണ്ഡലമാണിത്. മുന്‍ മന്ത്രി ടി എം ജേക്കബ് ഇവിടെ നിന്നും മൂന്ന് തവണ വിജയിച്ചിട്ടുണ്ട്. കോതമംഗലം നഗരസഭയും കവളങ്ങാട്, കീരംപാറ, കോട്ടപ്പടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന നിയമസഭാമണ്ഡലമാണ് കോതമംഗലം.

English summary
Kerala Assembly Election 2016: ldf candidate antony john wins in kothamangalam Constituency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X