Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുപുഴമണ്ഡലത്തില്‍ പിജെ ജോസഫിന് റെക്കോര്‍ഡ് ഭൂരിപക്ഷം

ഇടുക്കി: സംസ്ഥാനത്ത് ഏറ്റവും കൂടുതലും ഭൂരിപക്ഷം നേടിയത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളാണെങ്കിലും റെക്കോര്‍ഡു ഭൂരിപക്ഷത്തോടെ വിജയിച്ചത് കേരള കോണ്‍ഗ്രസ്സ് എം സ്ഥാനാര്‍ത്ഥി പി ജെ ജോസഫാണ്. 45587 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്
പി ജെ ജോസഫ് വിജയിച്ചത്. എല്‍ ഡി എഫിലെ അഡ്വ.റോയ് വാരിക്കാട്ടിന് 30977 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. എസ് പ്രവീണിന് 28845 വോട്ടുകള്‍ ലഭിച്ചു. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി എസ് പ്രവീണിന് 28845 വോട്ടുകള്‍ നേടാനായി.

pjjoseph

പത്തു തവണ നിയമസഭയിലേക്ക് മത്സരിച്ച അദ്ദേഹം ഒറ്റത്തവണയേ പരാജയപ്പെട്ടിട്ടുളളൂ.നിലവില്‍ ജലവിഭവ വകുപ്പ് മന്ത്രിയാണ് പി ജെ ജോസഫ്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിജെ സോജഫ് ഇതേ മണ്ഡലത്തില്‍ 22863 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എല്‍ ഡി എഫിലെ ജോസഫ് അഗസ്റ്റിനായിരുന്നു എതിര്‍ സ്ഥാനത്ത്.43557 വോട്ടുകളാണ് ജോസഫിനു ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+