കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്ടൂരിലും യുഡിഎഫ് ആധിപത്യം നിലനിര്‍ത്തി

Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളില്‍ വണ്ടൂരിലും ഇത്തവണ യുഡിഎഫ് ആധിപത്യം നിലനിര്‍ത്തി. ഈമണ്ഡലത്തില്‍ 23864 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി അനില്‍കുമാര്‍ വിജയിച്ചത്. അനില്‍കുമാറിന് കാര്യമായ വെല്ലുവിളിയുയര്‍ത്താതെയായിരുന്നു ഇടത് സ്ഥാനാര്‍ത്ഥി കെ.നിശാന്തിന്റെ പരാജയം. 23864 വോട്ടുകള്‍ക്ക് ഇത്തവണ വിജയിച്ച അനില്‍ കുമാര്‍ കഴിഞ്ഞ തവണ സ്വന്തമാക്കിയത് 28919 വോട്ടുകളുടെ ഭൂരിപക്ഷമാണ്.

anilkumar-20-1

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ.നിഷാന്തിന് ലഭിച്ചത് 58100 വോട്ടുകളാണ്. ബി ജെ പി സ്ഥാനാര്‍ത്ഥി സുനിത മോഹന്‍ദാസിന് 9471 വോട്ടുകളും ലഭിച്ചു. മലപ്പുറം ജില്ലയില്‍ ആകെയുളള 16 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങളില്‍ യുഡിഎഫും നാലു മണ്ഡലങ്ങളില്‍ എല്‍ഡിഎഫുമാണ് വിജയിച്ചത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 16 മണ്ഡലങ്ങളില്‍ 14 എണ്ണത്തിലും ആധിപത്യം പുലര്‍ത്തിയിരുന്നു.

English summary
Kerala Assembly Election 2016: udf candidate ap anilkumar wins in vandur Constituency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X