ഇടത് ആധിപത്യം നിലനിര്‍ത്തി വൈപ്പിന്‍
എറണാകുളം: വൈപ്പിന്‍ മണ്ഡലത്തില്‍ ഇത്തവണയും എല്‍ എഡി എഫ് ആധിപത്യം നിലനിര്‍ത്തി. എല്‍ഡിഎഫ് സഥാനാര്‍ത്ഥിയായ എസ് ശര്‍മ്മ 19353 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. യുഡിഎഫിലെ കെ ആര്‍ സുഭാഷിനു ലഭിച്ചത് 49173 വോട്ടുകളാണ്. ബി ജെ പി സ്ഥാനാര്‍ത്ഥി കെ കെ വാമലോചനനു 10051 വോട്ടുകള്‍ ലഭിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 5015 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ശര്‍മ്മയ്ക്കു ലഭിച്ചത്.യുഡിഎഫിലെ അജയ് തറയിലായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.അജയ്ക്ക് ലഭിച്ചത് 55572 വോട്ടുകളാണ്. 2008ലെ നിയമസഭാ പുനര്‍നിര്‍ണ്ണയത്തോടെയാണ് ഈ മണ്ഡലം നിലവില്‍ വന്നത്. കടമക്കുടി, മുളവുകാട് , എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറയ്ക്കല്‍, പള്ളിപ്പുറം എന്നീ പഞ്ചായത്തുള്‍ ചേര്‍ന്നതാണ് വൈപ്പിന്‍ മണ്ഡലം












Click it and Unblock the Notifications